വാടകയായി കിട്ടുന്നത് 1.8കോടി; രണ്ടരവര്‍ഷത്തിനിടെ സ്വന്തമാക്കിയത് 40 വില്ലകള്‍, ഐപിഎസ്- ഐഎഎസ് ദമ്പതികള്‍ക്കെതിരെ അന്വേഷണം

വിപണിമൂല്യത്തെക്കാള്‍ കുറഞ്ഞ വിലയിലാണ് ഇരുവരും കോടികളുടെ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയത്.
40 villas, Rs 1.8 crore rent: Rajasthan IAS-IPS couple faces corruption probe
ശിഖര്‍ അഗര്‍വാള്‍- പ്രശാഖ മാത്തൂര്‍
Edited By:
Updated on: 
1 min read

ജയ്പൂര്‍: രാജസ്ഥാനിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശിഖര്‍ അഗര്‍വാളും ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയുമായ പ്രശാഖ മാത്തൂറും ചേര്‍ന്ന് രണ്ടര വര്‍ഷത്തിനിടെ വാങ്ങിയത് 40 വില്ലകളെന്ന് കണ്ടെത്തല്‍. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിനു രാജസ്ഥാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വിപണിമൂല്യത്തെക്കാള്‍ കുറഞ്ഞ വിലയിലാണ് ഇരുവരും കോടികളുടെ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയത്.

അഗര്‍വാളിന്റെയും ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പേരിലാണ് ഒട്ടേറെ സ്വത്തുക്കള്‍ വാങ്ങികൂട്ടിയത്. ഉദയ്പൂരിലെ ബുജ്ദയില്‍ 20 വില്ലകള്‍ വാങ്ങിയതായി ആരോപിക്കപ്പെടുന്നു, അതില്‍ 10 എണ്ണം അഗര്‍വാളിന്റെ പേരിലും 10 എണ്ണം ഭാര്യ പ്രശാഖ മാത്തൂറിന്റെ പേരിലുമാണ്. വില്ലയ്ക്ക് ഓരോന്നിനും 15 ലക്ഷം മാത്രമാണ് റജിസ്‌ട്രേഷനില്‍ കാണിച്ചിട്ടുള്ളത്. ഇതുകൂടാതെ അല്‍വാറിലും 8 വില്ലകള്‍ വാങ്ങിയിട്ടുണ്ട്. 4 എണ്ണം വീതം അഗര്‍വാളിന്റെയും ഭാര്യയുടെയും പേരിലാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.15 ലക്ഷം മുതല്‍ 16.5 ലക്ഷം രൂപയാണ് ഈ വില്ലകളില്‍ ഓരോന്നിനും വില കാണിച്ചിട്ടുള്ളത്. ശിഖര്‍ അഗര്‍വാളുമായി ബന്ധപ്പെട്ട 40 വില്ലകളാണ് രണ്ട് സ്ഥലങ്ങളിലുമായി കണ്ടെത്തിയിട്ടുള്ളത്. ഇദ്ദേഹം രേഖപ്പെടുത്തിയ മൂല്യം അനുസരിച്ചായാലും 6.16 കോടി രൂപയുടെ സ്വത്തുക്കള്‍ ഇതിലൂടെ സമ്പാദിച്ചിട്ടുണ്ട്.

ഉദയ്പുര്‍ ജില്ലാ കലക്ടര്‍, രാജസ്ഥാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, വ്യവസായ വകുപ്പിന്റെ അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിങ്ങനെ ഒട്ടേറെ സ്ഥാനങ്ങള്‍ ശിഖര്‍ അഗര്‍വാള്‍ വഹിച്ചിട്ടുണ്ട്.

രാജസ്ഥാൻ സർക്കാരിനു കീഴിലെ വ്യവസായ വകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറിയായി അടുത്ത കാലം വരെ സേവനമനുഷ്ഠിച്ച അഗർവാൾ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന ചില കമ്പനികൾക്ക് ഇളവുകൾ അനുവദിക്കുകയും റിസോർട്ട് നിർമാണ വ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്തതായി കണ്ടെത്തി. രാജസ്ഥാൻ ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രാഥമിക പരിശോധന പ്രകാരം അഗർവാളിന്റെ നടപടികളിലൂടെ സംസ്ഥാന സർക്കാരിന് ഗണ്യമായ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ട്.

Summary

40 villas, Rs 1.8 crore rent: Rajasthan IAS-IPS couple faces corruption probe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER