കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൂട്ടികളില്ലാത്ത 4,133 സ്‌കുളുകള്‍ ഉണ്ടെന്നും 19,502 അധ്യാപകര്‍ ഈ സ്കൂളുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഏകീകൃത ജില്ലാ വിദ്യാഭ്യാസ വിവരാന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
രാജ്യത്ത് കുട്ടികള്‍ ഇല്ലാത്ത 5,663 സ്‌കൂളുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 4133 സ്‌കൂളുകളും ഉള്ളത് ബംഗാളിലാണ്. ഏകദേശം 73 ശതമാനം. രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശ് ആണ്. ഒറ്റക്കുട്ടികള്‍ പോലും ഇല്ലാത്ത 312 സ്‌കൂളുകളാണ് ഇവിടെ ഉള്ളത്. 177 അധ്യാപകരെയാണ് ഇവിടെ നിയമിച്ചിട്ടുള്ളത്.
ഡാറ്റ അപ് ലോഡ് ചെയ്യുമ്പോള്‍ സംഭവിച്ച പിഴവാണ് ഇതിന് കാരണമെന്നാണ് ബംഗാള്‍ വിദ്യാഭ്യാസമന്ത്രി ദീപക് ബര്‍മാന്‍ പറയുന്നത്. സ്വകാര്യ സ്‌കൂളുകള്‍ ശരിയായ രീതിയില്‍ ഡാറ്റ അപ്ലോഡ് ചെയ്തിട്ടില്ല. ചില സ്‌കൂളുകള്‍ അധ്യാപകരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്‌തെങ്കിലും വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നല്‍കിയില്ല. അതുകൊണ്ടാണ് ആ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളില്ലെന്ന് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അവിടെ അധ്യാപകര്‍ വിവരങ്ങള്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. അത്തരം സ്‌കൂളില അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു അതേസമയം, വലിയ അഴിമതി കാരണം കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയില്‍ പുതിയ അധ്യാപക നിയമനങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മമത ബാനര്‍ജി സര്‍ക്കാരിന്റെ കാലത്ത് അധ്യാപക നിയമനത്തില്‍ വന്‍തോതില്‍ അഴിമതി നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെയും നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥരെയും സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തിരുന്നു. അഴിമതിയെത്തുടര്‍ന്ന് സ്‌കൂള്‍ സര്‍വീസ് കമ്മീഷന്റെ 25,000-ത്തിലധികം നിയമനങ്ങള്‍ സുപ്രീം കോടതി പിന്നീട് റദ്ദാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates