രണ്ടുവര്‍ഷമായി ഒരുമിച്ച് താമസം, ബന്ധത്തില്‍ അസ്വാരസ്യം; 50കാരിയെ 40കാരന്‍ കല്ല് ഉപയോഗിച്ച് ഇടിച്ചുകൊന്നു

ഉത്തര്‍പ്രദേശില്‍  50കാരിയെ കല്ല് ഉപയോഗിച്ച് ഇടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍  50കാരിയെ കല്ല് ഉപയോഗിച്ച് ഇടിച്ചുകൊന്നു. രക്ഷിക്കാനെത്തിയ ആള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. 

ഉത്തര്‍പ്രദേശിലെ മമ്മ്ത ഗ്രാമത്തിലാണ് സംഭവം. മീരയെ 40 വയസുള്ള മഖാനാണ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ കുപിതനായ മഖാന്‍ മീരയെ കല്ല് ഉപയോഗിച്ച് പല തവണ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രക്ഷിക്കാനെത്തിയ രതന്‍ സിങ് യാദവാണ് ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരുവരും ഒരുമിച്ചാണ് കഴിയുന്നത്. എട്ടുദിവസം മുന്‍പ് യാദവിന്റെ വീട്ടില്‍ ഇരുവരും താമസം തുടങ്ങി. യാദവിന്റെ ഇരുചക്രവാഹനത്തില്‍ ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sonam Wangchuk
PSC List
Supreme Court: Comprehensive Motor Insurance Covers Vehicle Owner and Occupants
Vijay
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com