500 രൂപ കാണാതായി; 14 കാരനെ കൂട്ടുകാരന്റെ അമ്മ അടിച്ചുകൊന്നു

കൂട്ടുകാരന്റെ അമ്മയാണ് ഏഴാം ക്ലാസുകാരനെ വടി കൊണ്ട് അടിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഭുവനേശ്വര്‍: 500 രൂപ മോഷ്ടിച്ചതായി സംശയിച്ച് 14കാരനെ അടിച്ചുകൊന്നു. കൂട്ടുകാരന്റെ അമ്മയാണ് ഏഴാം ക്ലാസുകാരനെ വടി കൊണ്ട് അടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി വീട്ടില്‍ തിരിച്ചെത്തിയെങ്കിലും വൈകാതെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നാട്ടുകാരുടെ പരാതിയില്‍ കൂട്ടുകാരന്റെ അമ്മയ്‌ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഒഡീഷയിലെ മയൂര്‍ബഞ്ചില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഏഴാം ക്ലാസുകാരനായ രാജനാണ് മരിച്ചത്. രാജന്‍ കൂട്ടുകാരന്റെ വീട്ടില്‍ പോയി തിരിച്ചുവന്നു. ഈസമയത്ത് വീടിന് വെളിയിലായിരുന്ന കൂട്ടുകാരന്റെ അമ്മ വീട്ടില്‍ തിരിച്ചെത്തി. 500 രൂപ കാണാതായതിനെ തുടര്‍ന്ന് മകനോട് കാര്യം ചോദിച്ചു. തുടര്‍ന്ന് രാജനെ കൂട്ടുകാരന്റെ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നു.

രാജനാണ് പണം എടുത്തതെന്ന് സംശയിച്ച് കൂട്ടുകാരന്റെ അമ്മ രാജനെ മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു. വടി ഉപയോഗിച്ചാണ് തല്ലിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടി വീട്ടിലേക്ക് മടങ്ങിപ്പോയി. എന്നാല്‍ വൈകാതെ കുട്ടി മരിച്ചതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com