പ്രതിദിനം ഏഴ് പട്ടികജാതി - പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു; ഞെട്ടിക്കുന്ന കണക്കുകളുമായി മധ്യപ്രദേശ് സര്‍ക്കാര്‍

പ്രതിപക്ഷ എംഎല്‍എ ആരീഫ് മസൂദിന്റെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
7 Women From Scheduled Castes, Tribes Raped Every Day In Madhya Pradesh
7 Women From Scheduled Castes, Tribes Raped Every Day In Madhya Pradeshപ്രതീകാത്മകം
Updated on
1 min read

ഭോപ്പാല്‍: പ്രതിദിനം പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഏഴ് സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നുവെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. പ്രതിപക്ഷ എംഎല്‍എ ആരീഫ് മസൂദിന്റെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

2022നും 2024നും ഇടയില്‍ എസ് സി/ എസ്ടി വിഭാഗങ്ങളിലെ 7418 സ്ത്രീകള്‍ക്ക് നേരെ ലൈംഗികാക്രമണം നടന്നതായും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഇതുപ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് പ്രതിദിനം ഏഴ് പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുന്നു. ആക്രമണത്തില്‍ 558 സ്ത്രീകള്‍ കൊല്ലപ്പെട്ടതായും 338 പേര്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

7 Women From Scheduled Castes, Tribes Raped Every Day In Madhya Pradesh
പൂഞ്ചില്‍ ഏറ്റുമുട്ടല്‍, രണ്ട് ഭീകരരെ സൈന്യം വധിച്ചു

മൂന്ന് വര്‍ഷത്തിനിടെ 1,906 പട്ടികജാതി/പട്ടികവര്‍ഗ സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായതായും കണക്കകള്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പട്ടികജാതി/പട്ടികവര്‍ഗ സ്ത്രീകള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളില്‍ 44,978 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ ജനസംഖ്യയുടെ ഏകദേശം 38 ശതമാനം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ് - 16 ശതമാനം പട്ടികജാതിയില്‍പ്പെട്ടവരും 22 ശതമാനം പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും.

7 Women From Scheduled Castes, Tribes Raped Every Day In Madhya Pradesh
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മേഘ്നാഥ് ദേശായ് അന്തരിച്ചു
Summary

Madhya Pradesh government disclosed that between 2022 and 2024, a total of 7,418 rape cases were registered against women from SC/ST communities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com