7 വയസുകാരിയെ ബലാത്സംഗം ചെയ്തവനെ നാട്ടുകാര്‍ കല്ലെറിഞ്ഞുകൊന്നു

ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാര്‍ എറിഞ്ഞുകൊന്നു - 45 കാരനെ മരത്തില്‍ കെട്ടിയിട്ട ശേഷം ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു
7 വയസുകാരിയെ ബലാത്സംഗം ചെയ്തവനെ നാട്ടുകാര്‍ കല്ലെറിഞ്ഞുകൊന്നു
Updated on
1 min read

ഹൈദരബാദ്:  ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാര്‍ എറിഞ്ഞുകൊന്നു. നിസാമബാദ് ജില്ലയിലെ ഡോങ്കേശ്വര്‍ വില്ലേജിലാണ് സംഭവം. 45 കാരനെ മരത്തില്‍ കെട്ടിയിട്ട ശേഷം ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

മദ്യത്തിന്റെ ലഹരിയില്‍ ഇയാള്‍ അയല്‍വാസിയുടെ മകളുടെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ചോക്ലേറ്റ് കാണിച്ചുകൊണ്ടായിരുന്നു കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കയറ്റിയത്. തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ടതിന്  പിന്നാലെ നാട്ടുകാര്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ സമീപ അശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കര്‍ഷകരായ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. വാര്‍ത്തയറിഞ്ഞതിന് പിന്നാലെ  കുപിതരായ ആള്‍ക്കുട്ടം ഇയാളെ മരത്തില്‍ കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന്  കല്ലെറിഞ്ഞു വടികൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com