ചോക്കലേറ്റ് ചോദിച്ചു; എട്ടുവയസുകാരിയെ അച്ഛന്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

മധ്യപ്രദേശില്‍ എട്ടുവയസുകാരിയെ അച്ഛന്‍ കല്ല് കൊണ്ട് ഇടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഭോപ്പാല്‍: മധ്യപ്രദേശില്‍ എട്ടുവയസുകാരിയെ അച്ഛന്‍ കല്ല് കൊണ്ട് ഇടിച്ചുകൊന്നു. മകള്‍ ചോക്കലേറ്റ് ചോദിച്ചതാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു.

ഇന്‍ഡോറിലാണ് സംഭവം. സംഭവത്തില്‍ മയക്കുമരുന്നിന് അടിമയായ 37കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ശേഷി കുറവായതിനാല്‍ മകള്‍ ചോക്കലേറ്റും കളിപ്പാട്ടങ്ങളും ചോദിച്ചത് തന്നെ അലോസരപ്പെടുത്തിയെന്ന് 37കാരന്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

അരിശത്തില്‍ ശല്യം ഒഴിവാക്കാന്‍ മകളെ കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ചുകൊല്ലുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് മകളെ കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകമെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മ മൂന്ന് വര്‍ഷം മുന്‍പ് 37കാരനെ ഉപേക്ഷിച്ച് പോയി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com