'ദമ്പതികളുടെ വന്ധ്യത മാറും'; തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ ശൂലത്തില്‍ കുത്തിയ ഒന്‍പത് 'ദൈവിക' നാരങ്ങ വിറ്റുപോയത് 2.36 ലക്ഷം രൂപയ്ക്ക്

തമിഴ്‌നാട് വില്ലുപുരത്തെ പ്രമുഖ മുരുക ക്ഷേത്രത്തില്‍ ശൂലത്തില്‍ കുത്തിയ ഒന്‍പത് നാരങ്ങ ലേലത്തില്‍ പോയത് 2.36 ലക്ഷം രൂപയ്ക്ക്
ശൂലത്തില്‍ കുത്തിയ ഒന്‍പത് നാരങ്ങ ലേലത്തില്‍ പോയത് 2.36 ലക്ഷം രൂപയ്ക്ക്
ശൂലത്തില്‍ കുത്തിയ ഒന്‍പത് നാരങ്ങ ലേലത്തില്‍ പോയത് 2.36 ലക്ഷം രൂപയ്ക്ക്ഫയൽ
Updated on
1 min read

ചെന്നൈ: തമിഴ്‌നാട് വില്ലുപുരത്തെ പ്രമുഖ മുരുക ക്ഷേത്രത്തില്‍ ശൂലത്തില്‍ കുത്തിയ ഒന്‍പത് നാരങ്ങ ലേലത്തില്‍ പോയത് 2.36 ലക്ഷം രൂപയ്ക്ക്. ഉത്സവത്തോടനുബന്ധിച്ച് ഭഗവാന്‍ മുരുകന്റെ ശൂലത്തില്‍ കുത്തിയ നാരങ്ങയ്ക്ക് ദൈവിക ശക്തിയുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം. ഈ നാരങ്ങ വന്ധ്യത മാറ്റുമെന്നും കുടുംബത്തില്‍ അഭിവൃദ്ധി കൊണ്ടുവരുമെന്നുമുള്ള വിശ്വാസത്തില്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് നിരവധി ഭക്തരാണ്.

വില്ലുപുരത്തെ തിരുവാണെനല്ലൂര്‍ ഗ്രാമത്തിലാണ് പ്രമുഖ മുരുക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തില്‍ നടക്കുന്ന പങ്കുനി ഉതിരം ഉത്സവത്തോടനുബന്ധിച്ചാണ് ശൂലത്തില്‍ കുത്തിയ നാരങ്ങയുടെ ലേലം നടത്തുന്നത്. ചൊവ്വാഴ്ച ഒന്‍പത് നാരങ്ങയുടെ ലേലത്തിലൂടെയാണ് 2.36 ലക്ഷം രൂപ ക്ഷേത്രത്തിന് ലഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടികളില്ലാത്ത ദമ്പതികള്‍ ഈ നാരങ്ങ വാങ്ങിയാല്‍ അവരുടെ വന്ധ്യത മാറുമെന്നാണ് വിശ്വാസം. കൂടാതെ ബിസിനസില്‍ അഭിവൃദ്ധിക്കായി നാരങ്ങ വാങ്ങുന്നവരുമുണ്ട്. ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ഓരോ ദിവസവും ഓരോ നാരങ്ങ വീതമാണ് ശൂലത്തില്‍ കുത്തുന്നത്. ഉത്സവത്തിന്റെ അവസാന ദിവസമാണ് ലേലം സംഘടിപ്പിക്കുന്നത്. ആദ്യ ദിവസം ശൂലത്തില്‍ കുത്തിയ നാരങ്ങയ്ക്കാണ് ഏറ്റവുമധികം ആവശ്യക്കാര്‍ വന്നത്. ആദ്യ ദിവസം ശൂലത്തില്‍ കുത്തിയ നാരങ്ങ ഏറെ വിശേഷപ്പെട്ടതാണ് എന്ന വിശ്വാസത്തില്‍ 50,500 രൂപയ്ക്കാണ് ആ നാരങ്ങ ലേലത്തില്‍ വിറ്റുപോയത്.

ശൂലത്തില്‍ കുത്തിയ ഒന്‍പത് നാരങ്ങ ലേലത്തില്‍ പോയത് 2.36 ലക്ഷം രൂപയ്ക്ക്
കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി; ആദായ നികുതി കേസിലെ ഹര്‍ജി തള്ളി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Red and green fruits in the same bunch
Kannur-Ernakulam Express partially cancelled for nine days
bhograj nag
police
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com