വിവാഹമോചിതരായ ദമ്പതികള്‍ നേര്‍ക്കുനേര്‍; ബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആവേശപ്പോര്

ബിജെപി സ്ഥാനാര്‍ഥി സൗമിത്രഖാനെതിരെ മുന്‍ ഭാര്യ സുജാത മൊണ്ഡലിനെ തൃണമൂല്‍ സ്ഥാനാര്‍ഥിയാക്കിയതോടെ മണ്ഡലത്തിലെ മത്സരം ഏറെ ചര്‍ച്ചയാകുന്നു.
വിവാഹമോചിതരായ ദമ്പതികള്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഏറ്റുമുട്ടും
വിവാഹമോചിതരായ ദമ്പതികള്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഏറ്റുമുട്ടുംഎക്‌സ്‌
Updated on
1 min read

കൊല്‍ക്കത്ത: വിവാഹമോചിതരായ ദമ്പതികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടും. ബംഗാളിലെ ബിഷ്ണപൂര്‍ മണ്ഡലത്തിലാണ് ഇരുവരും മത്സരരംഗത്തെത്തുന്നത്. ബിജെപി സ്ഥാനാര്‍ഥി സൗമിത്രഖാനെതിരെ മുന്‍ ഭാര്യ സുജാത മൊണ്ഡലിനെ തൃണമൂല്‍ സ്ഥാനാര്‍ഥിയാക്കിയതോടെ മണ്ഡലത്തിലെ മത്സരം ഏറെ ചര്‍ച്ചയാകുന്നു.

സൗമിത്ര ഖാനെ നേരത്തേ ബിജെപി അവരുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുവരും വേര്‍പിരിയുന്നത്. ഭാര്യ സൗമിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെയാണ് ഖാന്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. സൗമിത്ര ഖാന്‍ ബിഷ്ണുപുരില്‍ നിന്നുള്ള തൃണമൂല്‍ നേതാവായിരുന്നു. എന്നാല്‍ 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് അദ്ദേഹം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ആ ഘട്ടത്തില്‍ സൗമിത്ര ഭര്‍ത്താവിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഞായറാഴ്ചയാണ് ബംഗാളിലെ 42 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ തൃണമൂല്‍ പ്രഖ്യാപിച്ചത്. പ്രധാന നേതാക്കളായ മഹുവ മൊയ്ത്ര, അഭിഷേക് ബാനര്‍ജി, ശത്രുഘ്നന്‍ സിന്‍ഹ എന്നിവര്‍ക്ക് പുറമേ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനും പട്ടികയില്‍ ഇടംപിടിച്ചു. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരെയാണ് യൂസഫ് പഠാന്‍ മത്സരിക്കുക. മഹുവ കൃഷ്ണനഗറില്‍ വീണ്ടും ജനവിധി തേടും. ശത്രുഘ്നന്‍ സിന്‍ഹ സിറ്റിങ് സീറ്റായ അസന്‍സോളില്‍തന്നെ മത്സരിക്കും.

വിവാഹമോചിതരായ ദമ്പതികള്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഏറ്റുമുട്ടും
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെ വിലക്കണം: സുപ്രീംകോടതിയില്‍ ഹര്‍ജി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rebel TMC MPs met Lok Sabha Speaker Om Birla at his residence
 Ritabrata Banerjee
Trinamool's Abhishek Banerjee faces eggs, stones, blows from mob in Bengal’s Sonarpur
 BJP MP Saumitra Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com