തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്നുവെന്ന് പറയുന്നവർ പിന്നെന്തിന് മത്സരിക്കുന്നു? പ്രതിപക്ഷ പാർട്ടികൾ വിട്ടുനിൽക്കണമെന്ന് അഭിജീത് ദിപ്കെ

മത്സരിക്കുന്നത് അട്ടിമറിക്ക് നിയമസാധുത നൽകാനെന്ന് ആരോപണം
Abhijeet Dipke
അഭിജീത് ദീപ്‌കെFile
Edited By:
Updated on: 
2 min read

ന്യൂഡൽഹി: രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കപ്പെടുന്നുവെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ടെങ്കിൽ പ്രതിപക്ഷ പാർട്ടികൾ വോട്ടെടുപ്പുകളിൽ മത്സരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോക്‌റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. തെരഞ്ഞെടുപ്പുകൾ കൃത്രിമമാണെന്ന് പരസ്യമായി പറയുകയും അതേസമയം തന്നെ വോട്ടുതേടി മത്സരരംഗത്ത് തുടരുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ദിപ്കെ പ്രതിപക്ഷ പാർട്ടികളുടെ നിലപാടിനെതിരെ രംഗത്തെത്തിയത്.

Abhijeet Dipke
കഴിഞ്ഞ 10 മാസത്തിനിടെയുള്ള ഗ്യാനേഷ് കുമാറിന്റെ 14 തീരുമാനങ്ങള്‍ റദ്ദാക്കണം; ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി

അട്ടിമറി നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വീണ്ടും വീണ്ടും പങ്കെടുക്കുന്നത് വഴി ആ തെരഞ്ഞെടുപ്പുകൾ നീതിയുക്തവും സുതാര്യവുമാണെന്ന വ്യാജ പ്രതീതി സൃഷ്ടിക്കാനും അത്തരം തെറ്റായ പ്രക്രിയകൾക്ക് ജനങ്ങളുടെ മുന്നിൽ നിയമസാധുത നേടിക്കൊടുക്കാനുമാണ് പ്രതിപക്ഷം സഹായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽനിന്ന് മാറിനിന്നാൽ രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുമെന്ന ഭയമാണോ പ്രതിപക്ഷത്തെ നയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വോട്ടുകൾ പരസ്യമായി മോഷ്ടിക്കപ്പെടുകയും, എംഎൽഎമാരെയും എംപിമാരെയും ചാക്കിട്ടുപിടിക്കുകയും, രാഷ്ട്രീയ പാർട്ടികളെ പിളർത്തുകയും ചെയ്യുന്ന ഒരു സംവിധാനത്തിൽ മത്സരിച്ചതുകൊണ്ട് എന്ത് രാഷ്ട്രീയ അതിജീവനമാണ് ഇവർ നേടാൻ പോകുന്നതെന്നും ദിപ്കെ പരിഹസിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്നുവെന്ന വിഷയം ഓരോ സംസ്ഥാനത്തിനും രാഷ്ട്രീയ പാർട്ടികൾക്കും അനുയോജ്യമായ രീതിയിൽ പ്രതിപക്ഷം സൗകര്യപൂർവ്വം ഉന്നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Abhijeet Dipke
'വോട്ടിന് പിന്നാലെ നിയമവും കവര്‍ന്നു; ഗ്യാനേഷ് കുമാര്‍ ദേശദ്രോഹി, രാജിവെക്കണം; ജനാധിപത്യം തകരുന്നത് നോക്കിനില്‍ക്കില്ല'

മുൻകൂട്ടി ഒത്തുകളിച്ച ഒരു ക്രിക്കറ്റ് മത്സരത്തോടാണ് രാജ്യത്തെ നിലവിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ ദിപ്കെ ഉപമിച്ചത്. ഒത്തുകളി മത്സരങ്ങളിൽ പോലും എല്ലാ ക്യാച്ചുകളും ഫീൽഡർമാർ താഴെയിടാറില്ലെന്നും, ആളുകൾക്ക് സംശയം തോന്നാതിരിക്കാനും കളി ജീവസ്സുറ്റതാണെന്ന് തോന്നിപ്പിക്കാനും ചില ക്യാച്ചുകൾ എടുക്കുകയും കളി അവസാന ഓവർ വരെ നീട്ടിക്കൊണ്ടുപോവുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ യഥാർത്ഥ പോരാട്ടം നടക്കുന്നുണ്ടെന്ന് ജനങ്ങളെയും പ്രതിപക്ഷത്തെയും ബോധ്യപ്പെടുത്താനായി ഭരണസംവിധാനം ഒന്നോ രണ്ടോ വിജയങ്ങൾ പ്രതിപക്ഷത്തിന് വെച്ചുനീട്ടാറുണ്ട്. ഇത്തരം തുച്ഛമായ നേട്ടങ്ങളിൽ ഭ്രമിച്ച് തെരഞ്ഞെടുപ്പ് കളിയിൽ തുടരുന്നത് അട്ടിമറിക്കപ്പെട്ട സംവിധാനത്തിന് സാധുത നൽകുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Abhijeet Dipke
'തെരഞ്ഞെടുപ്പ് കമ്മീഷണര്‍ 48 മണിക്കൂറിനകം രാജിവെക്കണം'; ഇല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭമെന്ന് സിജെപി

പാർട്ടി നേട്ടങ്ങൾക്കും രാഷ്ട്രീയ നിലനിൽപ്പിനും അപ്പുറം രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തെയും കുറിച്ച് ചിന്തിച്ച് തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കാൻ പ്രതിപക്ഷ പാർട്ടികൾ തയ്യാറാകണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളുടെ എതിർപ്പുകൾ മറികടന്ന് വോട്ടർപട്ടിക പുതുക്കലിൽ ഉൾപ്പെടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊണ്ടുവെന്ന അന്വേഷണ റിപ്പോർട്ടിന് പിന്നാലെ മുഖ്യ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ദിപ്കെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജി വെച്ചില്ലെങ്കിൽ ഡൽഹിയിൽ 'ജന്തർ മന്തർ 2.0' എന്ന പേരിൽ ശക്തമായ ജനകീയ സമരം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Summary

Abhijeet Dipke, founder of the Cockroach Janta Party (CJP), has urged opposition parties to completely boycott elections if they genuinely believe the electoral framework is being rigged, arguing that their ongoing participation only provides undue legitimacy to compromised polls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com