'ക്രീസിൽ ബിജെപി ആഗ്രഹിക്കുന്ന ബാറ്റ്സ്മാനാണ് രാഹുൽ'; സിജെപി സ്ഥാപകന്റെ പഴയ പോസ്റ്റ് വീണ്ടും വൈറൽ

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലുള്ള പ്രതിഷേധത്തോടെ സിജെപിക്ക് പരോക്ഷ പിന്തുണയുമായി രംഗത്തെത്തിയ രാഹുൽ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും സമരത്തിൻറെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു
Dipke old post
Dipke old post
Edited By:
Updated on
1 min read

ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണക്കിന് പരിഹസിച്ചുള്ള സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെയുടെ പഴയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. ക്രീസിൽ ബിജെപി കാണാനാഗ്രഹിക്കുന്ന ബാറ്റ്സ്മാനാണ് രാഹുൽ ഗാന്ധിയെന്ന് 2025 ജനുവരി 29ലെ പോസ്റ്റ് കുറ്റപ്പെടുത്തുന്നു. ലക്ഷ്യം പിന്തുടർന്ന് വിജയിത്തിലെത്താൻ ഒരിക്കലും കഴിയാത്ത ബാറ്റ്സ്മാനാണ് രാഹുലെന്നും അതിനാൽ തന്നെ തങ്ങളുടെ ജയം സുനിശ്ചിതമാണെന്ന തിരിച്ചറിവ് ബിജെപി നേതൃത്വത്തിനുണ്ടെന്നുമാണ് ഈ നിരീക്ഷണത്തിനുള്ള കാരണമായി ദീപ്കെ പറയുന്നത്.

ജന്തർമന്തറിൽ സിജെപിയുടെ നേതൃത്വത്തിലുള്ള സമരം വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് ദീപ്കെയുടെ പഴയ പോസ്റ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലുള്ള പ്രതിഷേധത്തോടെ സിജെപിക്ക് പരോക്ഷ പിന്തുണയുമായി രംഗത്തെത്തിയ രാഹുൽ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും സമരത്തിൻറെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. വിദ്യാർഥികളെ തെറ്റായ മാർഗത്തിലേക്കും അക്രമത്തിലേക്കും നയിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് കേന്ദ്രം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാറിയ സാഹചര്യത്തിൽ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയുള്ള പ്രചാരണം ശ്രദ്ധേയമാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com