സോനു സൂദിന്റെ സഹോദരി മാളവിക പഞ്ചാബ് തിരഞ്ഞെടുപ്പിൽ മത്സരിക്കും; പാർട്ടി സസ്പെൻസ് 

ഏത് പാർട്ടി സ്ഥാനാർഥിയായാണ് മാളവിക മത്സരിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരി മാളവിക സൂദ് മത്സരരം​ഗത്ത്. ഏത് പാർട്ടി സ്ഥാനാർഥിയായാണ് മാളവിക മത്സരിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. സഹോദരി മത്സരിക്കുമെന്ന് മോഗയിൽ വാർത്താ സമ്മേളനത്തിൽ സോനു തന്നെയാണ് പ്രഖ്യാപിച്ചത്. 

ഈയടുത്ത് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുമായി സോനു കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത കൊല്ലം ആദ്യമാണ് പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സോനു രാഷ്ട്രീയപ്രവേശം നടത്താനൊരുങ്ങുകയാണെന്നും പഞ്ചാബിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായുള്ള നടന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇത്തരത്തിൽ വാർത്തകൽ പ്രചരിച്ചത്. അന്ന് സ്‌കൂൾ വിദ്യാർഥികൾക്കു വേണ്ടിയുള്ള ദേശ് കാ മെന്റേഴ്‌സ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി സോനുവിനെ കേജ്‌രിവാൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com