ഇന്ത്യന്‍ പൗരന്‍ എന്ന് തെളിയിക്കാന്‍ ആധാറും പാനും വോട്ടര്‍ ഐഡിയും മാത്രം പോരാ: ബോംബെ ഹൈക്കോടതി

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ മാത്രം ഒരാളെ ഇന്ത്യന്‍ പൗരനാക്കുന്നില്ലെന്ന് ബോംബെ ഹൈക്കോടതി
pan card, aadhaar card
adhaar, pan, voter id alone not enough proof of citizenship: bombay high courtപ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ മാത്രം ഒരാളെ ഇന്ത്യന്‍ പൗരനാക്കുന്നില്ലെന്ന് ബോംബെ ഹൈക്കോടതി. നിയമവിരുദ്ധമായി ഇന്ത്യയില്‍ പ്രവേശിച്ച് വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിച്ചെന്ന കേസില്‍ ബംഗ്ലാദേശ് പൗരന്‍ എന്ന് ആരോപിക്കുന്നയാളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. 1955 ലെ പൗരത്വ നിയമ പ്രകാരം പൗരത്വ അവകാശവാദം കര്‍ശനമായി പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

2013 മുതല്‍ താനെയിലാണ് ഇയാള്‍ താമസിക്കുന്നത്. താന്‍ ഇന്ത്യന്‍ പൗരനാണെന്നും ആധാര്‍, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് എന്നിവ കൈവശം ഉണ്ടെന്നുമായിരുന്നു ബംഗ്ലാദേശ് പൗരന്റെ അവകാശവാദം. ഹര്‍ജിക്കാരന്റെ രേഖകള്‍ ആദായനികുതി രേഖകള്‍, ബാങ്ക് അക്കൗണ്ടുകള്‍, ബിസിനസ് രജിസ്‌ട്രേഷന്‍ എന്നിവയുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ മാത്രം ഒരാളെ ഇന്ത്യന്‍ പൗരനാക്കുന്നില്ലെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. 'ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ മാത്രം ഒരാളെ ഇന്ത്യന്‍ പൗരനാക്കുന്നില്ല. ഈ രേഖകള്‍ തിരിച്ചറിയലിനോ സേവനങ്ങള്‍ നേടുന്നതിനോ വേണ്ടിയുള്ളതാണ്. പക്ഷേ നിയമത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പൗരത്വത്തിന്റെ അടിസ്ഥാന നിയമപരമായ ആവശ്യകതയെ അവ മറികടക്കുന്നില്ല.'- ബോംബെ ഹൈക്കോടതി വ്യക്തമാക്കി.

നിയമവിരുദ്ധമായി ഇന്ത്യയില്‍ പ്രവേശിച്ച് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിച്ചെന്ന് ആരോപിച്ച് ബാബു അബ്ദുള്‍ റൂഫ് സര്‍ദാറിനെതിരെ വാഗലെ എസ്റ്റേറ്റ് പൊലീസ് ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അദ്ദേഹം നിയമവിരുദ്ധമായി ഇന്ത്യയില്‍ പ്രവേശിച്ച് വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അമ്മയുടെയും ബംഗ്ലാദേശില്‍ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റുകളുടെയും ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുള്ള ആധാര്‍ കാര്‍ഡിന്റെ പരിശോധന കാത്തിരിക്കുന്നു. സര്‍ദാര്‍ ബംഗ്ലാദേശുമായി ബന്ധമുള്ള ഒന്നിലധികം നമ്പറുകളില്‍ പതിവായി ബന്ധപ്പെട്ടിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

pan card, aadhaar card
രാജസ്ഥാനില്‍ വാഹനാപകടം: 7 കുട്ടികള്‍ അടക്കം 11 പേര്‍ മരിച്ചു

കുറ്റാരോപണങ്ങള്‍ കുടിയേറ്റ മാനദണ്ഡങ്ങളുടെ സാങ്കേതിക ലംഘനത്തില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും മറിച്ച് 'ഇന്ത്യന്‍ പൗരത്വ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് മനഃപൂര്‍വ്വം ഐഡന്റിറ്റി മറച്ചുവെക്കുകയും വ്യാജ രേഖകള്‍ സൃഷ്ടിക്കുകയും ചെയ്ത കേസാണെന്നും ജസ്റ്റിസ് ബോര്‍ക്കര്‍ പറഞ്ഞു.

pan card, aadhaar card
'ആധാര്‍ പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ല'; തെരഞ്ഞെടുപ്പ് കമ്മീഷനെ ശരിവെച്ച് സുപ്രീം കോടതി
Summary

adhaar, pan, voter id alone not enough proof of citizenship: bombay high court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com