അമര്‍നാഥ് തീര്‍ഥാടനത്തിന് രജിസ്‌ട്രേഷന്‍ തുടങ്ങി, വിശദാംശങ്ങള്‍

സര്‍ക്കാരില്‍ നിന്ന് മുന്‍കൂട്ടി അനുമതി ലഭിച്ചവര്‍ക്കു മാത്രമേ ഇവിടെ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ
amarnath travel
മഹാമായ ശക്തി പീഠം, അമര്‍നാഥ് ഐഎന്‍എസ്‌
Updated on
1 min read

ജമ്മു: 52 ദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷിക അമര്‍നാഥ് തീര്‍ഥാടന യാത്രക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെ ഹിമാലയന്‍ മലനിരകളില്‍ 3880 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. ജൂണ്‍ 29 ന് ആരംഭിച്ച് ആഗസ്ത് 19നാണ് തീര്‍ഥാടനം സമാപിക്കുക.

സര്‍ക്കാരില്‍ നിന്ന് മുന്‍കൂട്ടി അനുമതി ലഭിച്ചവര്‍ക്കു മാത്രമേ ഇവിടെ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖകളിലൂടെയാണ് മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. 540 പിഎന്‍ബി ബാങ്ക് ശാഖകളിലാണ് ഇതിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ബാങ്കുകളുടെ വെബ്‌സൈറ്റിലും ബുക്ക് ചെയ്യാം.

വര്‍ഷത്തില്‍ മുപ്പത് മുതല്‍ നാല്‍പ്പത് ദിവസം വരെയാണ് ഇവിടെ തീര്‍ഥാടനത്തിനെത്തുവാന്‍ സാധിക്കുക. ഇന്ത്യന്‍ സൈന്യത്തിന്റെ കര്‍ശനമായ സുരക്ഷയിലാണ് തീര്‍ഥാടകര്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര നടത്തുക.

amarnath travel
'ടീച്ചറാകാം', ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനത്തിന് അപേക്ഷിക്കാം; ഏപ്രില്‍ 30 അവസാന തീയതി, മലയാളത്തിലും പരീക്ഷ

പ്രധാനമായും രണ്ട് വഴികളിലൂടെയാണ് ക്ഷേത്രത്തിലെത്താന്‍ സാധിക്കുക. ശ്രീനഗറില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള വാല്‍ത്താല്‍ താഴ്‌വര വരെ ബസിലോ ടാക്‌സികളിലോ എത്തിയ ശേഷം കാല്‍നടയായി അമര്‍നാഥിലെത്താം. 14 കിലോമീറ്റര്‍ ദൂരമാണ് നടക്കേണ്ടത്. കൂടുതല്‍ സാഹസികത നിറഞ്ഞ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പഹല്‍ഗാം വഴിയുള്ള പാത തെരഞ്ഞെടുക്കാം. ജമ്മുവിലെ ഭഗവതി വഗറാണ് ഈ യാത്രയുടെ ബേസ് ക്യാമ്പ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഠിനമായ കാലാവസ്ഥയും ഹിമാലയന്‍ ഭൂപ്രകൃതിയും കാരണം ഇന്ത്യയിലെ തന്നെ ഏറ്റവും അപകടകരമായ യാത്രകളിലൊന്നാണിത്. ശിവന്‍ തന്റെ അമരത്വത്തിന്റെ രഹസ്യം പാര്‍വതിക്ക് വെളിപ്പെടുത്തിയ ഇടം എന്നു വിശ്വസിക്കപ്പെടുന്ന അമര്‍നാഥില്‍ വര്‍ഷത്തില്‍ പ്രത്യേക സമയത്താണ് പൂജകള്‍ നടക്കുന്നത്. പ്രകൃതി നിര്‍മിതമായ ഈ ഗുഹാക്ഷേത്രം വര്‍ഷത്തില്‍ കൂടുതല്‍ സമയവും മഞ്ഞുമൂടിയ നിലയിലാണു കാണപ്പെടുന്നത്. ചുണ്ണാന്രു കല്ലുകള്‍കൊണ്ട് പ്രകൃതി ദത്തമായി നിര്‍മിക്കപ്പെട്ടതാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. 150 അടി ഉയരവും 90 അടി വീതിയും ഈ ഗുഹയ്ക്കുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com