'ഭയമോ ഖേദമോ ഇല്ല, ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വേദനിപ്പിച്ചു'; മദ്യപിച്ചിരുന്നില്ലെന്ന് ഷൂ എറിഞ്ഞ അഭിഭാഷകന്‍

'മിലോര്‍ഡ്' എന്ന പദവിയില്‍ ഇരിക്കുമ്പോള്‍ ആ വാക്കിന്റെ അര്‍ഥം മനസിലാക്കി അതിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കണം. എന്റെ പേര് ഡോ. രാകേഷ് കിഷോര്‍ എന്നാണ്. ഒരു പക്ഷേ, ഞാനും ഒരു ദലിതനായിരിക്കാം. അദ്ദേഹം ഒരു ദലിതനാണെന്ന വസ്തുത മുതലെടുക്കുന്നത് ഏകപക്ഷീയമാണ്.
Adv.Rakesh Kishore
Adv.Rakesh KishoreANI
Updated on
1 min read

ന്യൂഡല്‍ഹി:സുപ്രീംകോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി നടത്തിയ പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കിയെന്നും അതിനാലാണ് ഷൂ എറിഞ്ഞതെന്നും അഭിഭാഷകന്‍ രാകേഷ് കിഷോര്‍. തനിക്ക് ഭയമോ ഖേദമോ ഇല്ലെന്നും രാകേഷ് കിഷോര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Adv.Rakesh Kishore
അധികാരക്കസേരയില്‍ തുടര്‍ച്ചയായ 25ാം വര്‍ഷത്തിലേക്ക്; മോദിയുടെ രാഷ്ട്രീയ ജീവിതം

ചീഫ് ജസ്റ്റിസിന്റെ നടപടിക്കെതിരായ പ്രതികരണമാണ് ഉണ്ടായതെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'മിലോര്‍ഡ്' എന്ന പദവിയില്‍ ഇരിക്കുമ്പോള്‍ ആ വാക്കിന്റെ അര്‍ഥം മനസിലാക്കി അതിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കണം. എന്റെ പേര് ഡോ. രാകേഷ് കിഷോര്‍ എന്നാണ്. ഒരു പക്ഷേ, ഞാനും ഒരു ദലിതനായിരിക്കാം. അദ്ദേഹം ഒരു ദലിതനാണെന്ന വസ്തുത മുതലെടുക്കുന്നത് ഏകപക്ഷീയമാണ്. അദ്ദേഹം ഒരു ദലിതനല്ല. ഒരു സനാതന ഹിന്ദുവായിരുന്നു. പിന്നീട് തന്റെ വിശ്വാസം ഉപേക്ഷിച്ച് ബുദ്ധമതം പിന്തുടര്‍ന്നു. ബുദ്ധമതം പിന്തുടര്‍ന്നതിന് ശേഷം ഹിന്ദുമതത്തില്‍ നിന്ന് പുറത്തു വന്നതായി തോന്നുന്നുവെങ്കില്‍ അദ്ദേഹം ഇപ്പോഴും ഒരു ദലിതനാകുന്നത് എങ്ങനെയാണ്? രാകേഷ് കിഷോര്‍ ചോദിച്ചു.

Adv.Rakesh Kishore
'രാത്രിയില്‍ ഭാര്യ പാമ്പായി മാറി കടിക്കാനായി ഓടിച്ചിട്ടു'; വിചിത്രവാദം

സെപ്തംബര്‍ 16ന് സുപ്രീംകോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ചീഫ് ജസ്റ്റിസ് അതിനെ പരിഹസിച്ചുകൊണ്ട് വിഗ്രഹത്തോട് പോയി പ്രാര്‍ഥിച്ച് സ്വന്തം തല മാറ്റിവെക്കാന്‍ പറയൂ...എന്ന് പറഞ്ഞു. സനാതന ധര്‍മവുമായി ബന്ധപ്പെട്ട ഒരു വിഷയം വരുമ്പോള്‍ സുപ്രീംകോടതി ഇത്തരം ഉത്തരവുകളാണ് പുറപ്പെടുവിക്കുന്നത്. എനിക്ക് വേദന തോന്നി. ഞാന്‍ ലഹരിയിലായിരുന്നില്ല. അദ്ദേഹത്തിന്റെ നടപടിയോടുള്ള പ്രതികരണമായിരുന്നു.

ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി കേള്‍ക്കുന്നതിനിടെ അത് ദൈവത്തോട് പോയി പറയൂ എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇന്നലെയാണ് 71 വയസുള്ള അഭിഭാഷകന്‍ രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞത്.

Summary

Lawyer who tried to hurl shoe at CJI Gavai in Supreme Court says he was hurt by 'Sanatan dharma' orders

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com