550 രൂപക്ക് പോസ്റ്റ്‌ ഓഫീസ് വഴി 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്

India Post
India Post File
Updated on
1 min read

പോസ്റ്റ് ഓഫീസില്‍ അപകട ഇന്‍ഷുറൻസും ആരോഗ്യ ഇന്‍ഷുറന്‍സും ആജീവനാന്തം റിന്യൂവല്‍ സൗകര്യത്തോടെ, ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭിക്കും. തപാല്‍ വകുപ്പിന്റെ ബാങ്കായ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലാണ് നിലവില്‍ ലഭ്യമായിട്ടുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സിനു പുറമെ കുറഞ്ഞ തുകയില്‍ അപകട ഇന്‍ഷുറന്‍സും ലഭിക്കുന്നത്. വാര്‍ഷിക പ്രീമിയം വെറും 550 മാത്രമാണ്. ഇതുവഴി 10 ലക്ഷം രൂപയുടെ കവറേജാണ് ലഭിക്കുക. കൂടാതെ,നിരവധി നേട്ടങ്ങളാണ് ഇത് വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

18 മുതല്‍ 65 വയസ് വരെയാണ് പ്രായ പരിധി. 65 വയസിനു മുന്‍പ് ചേര്‍ന്നാല്‍ മാത്രമാണ് ആജീവനാന്തം പുതുക്കുവാന്‍ സാധിക്കുന്നത്. റോഡപകടത്തിന് മാത്രമല്ല ഈ ഇൻഷൂറൻസ് ലഭിക്കുന്നത്. വഴുതി വീഴുന്നതും, പൊള്ളല്‍ , ജന്തുക്കളുടെ ആക്രമണം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

India Post
ട്രെയിൻ യാത്രയിൽ ഇനി ലോവർ ബെർത്ത് സംഘടിപ്പിക്കുക അത്ര എളുപ്പമല്ല

പോസ്റ്റ് ഓഫീസ് വഴി ഇടപാട് ലഭിക്കുന്ന എല്ലാവര്‍ക്കും ഇതിന്റെ നേട്ടം ലഭിക്കില്ല. ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് കസ്റ്റമേഴ്സിന് വേണ്ടി മാത്രമാണ് ഈ പദ്ധതി . നിലവില്‍ അക്കൗണ്ട് ഇല്ലാത്തവർക്ക് പ്രീമിയത്തിനൊപ്പം 200 രൂപ അധികമായി നല്‍കിയാല്‍ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ട് എടുക്കാം.

ഈ ഇൻഷൂറൻസിന്റെ മറ്റ് സവിശേഷതകള്‍ നോക്കാം.

  • അപകട മരണം അല്ലെങ്കില്‍ പൂര്‍ണ വൈകല്യത്തിന് ലഭിക്കുന്ന പരിരക്ഷ 10ലക്ഷം രൂപ

  • അഡ്മിറ്റ് ചെയ്തുള്ള ചികിത്സക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ

  • ഒപി ചികിത്സാ ചെലവിലേക്ക് പരമാവധി 30000 രൂപ വരെ

  • അഡ്മിറ്റ് ചെയ്താൽ ചികിത്സാ ചെലവിന് പുറമെ ഹോസ്പിറ്റല്‍ ഡെയിലി ക്യാഷ് ഇനത്തില്‍ 500 രൂപ ലഭിക്കും.

  • അപകടം അല്ലാതെ മറ്റ് അസുഖങ്ങള്‍ക്ക് ഹോസ്പിറ്റല്‍ ഡെയിലി ക്യാഷ് ലഭിക്കുന്നതല്ല. എന്നാല്‍ മെറ്റേണിറ്റി ഇനത്തില്‍ 2500 രൂപ ലഭിക്കും.

  • പത്തു ലക്ഷം ക്ലെയിം വരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരമാവധി ഒരു ലക്ഷം രൂപ വരെ ലഭിക്കും.

Get 10 lakh accident insurance for just 550 rupees annually.India Post Payments Bank offers affordable accident & health insurance with lifelong renewal, covering various accidents.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com