കാമുകന്‍ തൂങ്ങിമരിച്ചു, ജലപാനം പോലുമില്ലാതെ ദിവസങ്ങള്‍; 20കാരി തീകൊളുത്തി മരിച്ചു

കാമുകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ 20കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ചെന്നൈ: കാമുകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ 20കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. കാമുകന്റെ ആത്മഹത്യയെ തുടര്‍ന്ന് അസ്വസ്ഥയായ കോളജ് വിദ്യാര്‍ഥിനിയുടെ മനസ് മാറ്റിയെടുക്കാന്‍ ബന്ധുവീട്ടില്‍ കൊണ്ടുപോയി വിട്ടിരുന്നു. അവിടെ വച്ച് ഭക്ഷണം പോലും കഴിക്കാതെ ദുര്‍ബലയായി തീര്‍ന്ന യുവതി വെള്ളിയാഴ്ചയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ചെന്നൈയിലാണ് സംഭവം. ബന്ധു കൂടിയായ 24കാരന്‍ സിലാംബരശന്‍ ഒരാഴ്ച മുമ്പാണ് ആത്മഹത്യ ചെയ്തത്. ഇരുവരുമായുള്ള വിവാഹം സുജാതയുടെ മാതാപിതാക്കള്‍ എതിര്‍ത്തതിലുള്ള നിരാശയെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാമുന്‍ മരിച്ചതിലുള്ള മനോവിഷമത്തില്‍ തീകൊളുത്തി ഗുരുതരാവസ്ഥയിലായ യുവതി ശനിയാഴ്ച ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ആന്ധ്രാപ്രദേശ് ചിറ്റൂര്‍ സ്വദേശിനിയാണ് സുജാത.

കാമുകന്‍ മരിച്ചതില്‍ അസ്വസ്ഥയായ യുവതിയെ ചെന്നൈയിലുള്ള ബന്ധുവീട്ടിലേക്കാണ് മാതാപിതാക്കള്‍ അയച്ചത്. മകള്‍ക്ക് ഉണ്ടായ ദുരന്തം മറക്കുമെന്ന് കരുതിയാണ് ബന്ധുവീട്ടില്‍ കൊണ്ടുപോയത്. ബന്ധുവീട്ടില്‍ ഭക്ഷണം പോലും കഴിക്കാതെ ദുര്‍ബലയായിരുന്നു സുജാത. അതിനിടെയാണ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ ബന്ധുക്കള്‍ തീ അണച്ച് യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോയി. ചികിത്സയിലിരിക്കേ ശനിയാഴ്ചയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com