പട്‌ന: സൈന്യത്തിലേക്ക് നാലു വര്‍ഷത്തേയ്ക്ക് നിയമനം നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം പുകയുന്ന സാഹചര്യത്തിൽ ബിഹാറിൽ പകൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. മറ്റന്നാൾ വരെ പുലർച്ചെ നാല് മണി മുതൽ രാത്രി എട്ട് മണി വരെ ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല.
പ്രക്ഷോഭത്തെത്തുടർന്ന് ഇന്ന് 369 ട്രെയിനുകളാണ് റെയിൽവേ റദ്ദാക്കിയത്. ഇതിൽ 210 മെയിൽ/എക്‌സ്‌പ്രസും 159 ലോക്കൽ പാസഞ്ചർ ട്രെയിനുകളും ഉൾപ്പെടുന്നു. റയില്‍വേയ്ക്ക് 200 കോടിയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് അധികൃതര്‍ പറയുന്നത്. അഞ്ച് എഞ്ചിനുകളും 50 കോച്ചുകളും പ്രതിഷേധക്കാര്‍ തീയിട്ടു നശിപ്പിച്ചതായി റയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
സംസ്ഥാനത്ത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ജനജീവിതം തടസ്സപ്പെട്ട സ്ഥിതിയാണ് ഉള്ളത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ആളുകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നില്ല. സംസ്ഥാനത്തെ 12 ജില്ലകളില്‍ ഞായറാഴ്ച വരെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കാം അഗ്നിപഥ് കൂടിയാലോചനകളിലൂടെ രൂപം നല്കിയ പദ്ധതി; എതിര്‍പ്പിനു പിന്നില്‍ രാഷ്ട്രീയം: രാജ്നാഥ് സിങ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates