ഉരുളക്കിഴങ്ങ് വിളവെടുപ്പിനെ ചൊല്ലി സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കം; പ്രശ്‌നം തീര്‍ക്കാനെത്തിയ എസ്‌ഐ വെടിയേറ്റ് മരിച്ചു

ഉത്തര്‍പ്രദേശില്‍ സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമം നടത്താന്‍ എത്തിയ സബ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റ് മരിച്ചു
വെടിയേറ്റ് മരിച്ച പ്രശാന്ത് യാദവ്
വെടിയേറ്റ് മരിച്ച പ്രശാന്ത് യാദവ്
Updated on: 
1 min read

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമം നടത്താന്‍ എത്തിയ സബ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റ് മരിച്ചു. ഭൂമിയിലെ ഉരുളക്കിഴങ്ങ് വിളവെടുപ്പുമായി ബന്ധപ്പെട്ടാണ് സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. ഇത് പരിഹരിക്കാന്‍ എത്തിയ സബ് ഇന്‍സ്‌പെക്ടര്‍ക്ക് നേരെ സഹോദരന്മാരില്‍ ഒരാളാണ് നിറയൊഴിച്ചത്.

ആഗ്രയിലാണ് സംഭവം. തന്നെ സഹോദരന്‍ ഭീഷണിപ്പെടുത്തുന്നു എന്ന് കൃഷിക്കാരന്‍ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ തര്‍ക്കസ്ഥലത്തേയ്ക്ക് പോയ ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് യാദവിന് നേരെയാണ് സഹോദരന്മാരില്‍ ഒരാള്‍ വെടിയുതിര്‍ത്തത്. സംഭവത്തിന് പിന്നാലെ കടന്നുകളഞ്ഞ പ്രതിയെ പിടികൂടാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

ഉരുളക്കിഴങ്ങ് വിളവെടുപ്പുമായി ബന്ധപ്പെട്ട് വിശ്വനാഥും ശിവനാഥും തമ്മിലാണ് തര്‍ക്കം ഉടലെടുത്തത്. വിശ്വനാഥ് ഭീഷണിപ്പെടുത്തുന്നുവെന്ന് ശിവ്‌നാഥാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. തര്‍ക്കസ്ഥലത്ത് പൊലീസ് എത്തിയ ഉടനെ വിശ്വനാഥ് സ്ഥലത്ത് നിന്ന് കടന്നുകളയാന്‍ ഓടാന്‍ തുടങ്ങി. സബ് ഇന്‍സ്‌പെക്ടറും കോണ്‍സ്റ്റബിളും പിന്തുടരുന്നതിനിടെയാണ് വിശ്വനാഥ് വെടിയുതിര്‍ത്തത്. പ്രശാന്ത് യാദവിന്റെ കഴുത്തിനാണ് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com