'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ സര്‍വീസുകളില്‍ ഉള്‍പ്പെടെ പ്രതിസന്ധി നേരിട്ട എയര്‍ ഇന്ത്യയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായ സാഹചര്യത്തിലാണ് നടപടി
Air India
Air India seeks Rs 10000 crore lifeline from shareholders Overcome Ahmedabad crash loss
Updated on
1 min read

ചെന്നൈ: അഹമ്മദാബാദ് ദുരന്തത്തില്‍ ഉള്‍പ്പെടെ ഉണ്ടായ നഷ്ടം നികത്താനും മുഖച്ഛായ മെച്ചപ്പെടുത്താനും ഉടമകളില്‍ നിന്നും സാമ്പത്തിക സഹായം തേടി എയര്‍ ഇന്ത്യ. ടാറ്റ സണ്‍സ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവയോട് എയര്‍ ഇന്ത്യ 10000 കോടി രൂപ അവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ സര്‍വീസുകളില്‍ ഉള്‍പ്പെടെ പ്രതിസന്ധി നേരിട്ട എയര്‍ ഇന്ത്യയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായ സാഹചര്യത്തിലാണ് നടപടി.

Air India
മുഴുവന്‍ ജമ്മു കശ്മീരിനെയും ഇന്ത്യയുടെ ഭാഗമാക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ശ്രമിച്ചു, തടഞ്ഞത് നെഹ്‌റു: നരേന്ദ്രമോദി

എയര്‍ ഇന്ത്യയുടെ 75 ശതമാനം ഓഹരികളും കയ്യാളുന്നത് ടാറ്റ സണ്‍സ് ആണ്. 25 ശതമാനം ഓഹരികള്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സിനും സ്വന്തമാണ്. ഉടമകള്‍ പലിശ രഹിത വായ്പയായി പണം അനുവദിക്കണം എന്നാണ് എയര്‍ ഇന്ത്യയുടെ ആവശ്യം. കമ്പനിയുടെ നിര്‍ദേശത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Air India
'ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നു, മുറിയില്‍ തനിച്ചാണെന്ന് പോലും മനസിലാക്കും'; സ്മാര്‍ട്ട്ഫോണുകളിലെ ജിപിഎസ് നിസാരമല്ലെന്ന് പഠനം

അഹമ്മദാബാദ് ദുരന്തം വിമാന കമ്പനിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. സാമ്പത്തിക നഷ്ടത്തിന് പുറമെ സുരക്ഷയുള്‍പ്പെടെയുള്ള വിഷയങ്ങളിലും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പുറമെ ഏഷ്യന്‍ മേഖലയില്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ സാഹചര്യങ്ങളും എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന ചെലവ് വലിയ തോതില്‍ വര്‍ധിപ്പിക്കുന്ന നിലയുണ്ടായി. സാങ്കേതികമായ മുന്നേറ്റം, സുരക്ഷ, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു.

കേന്ദ്ര സര്‍ക്കാരില്‍ നിന്നും എയര്‍ ഇന്ത്യയെ ഏറ്റെടുക്കുമ്പോള്‍ 2026 മാര്‍ച്ചോടെ പ്രവര്‍ത്തന ലാഭം കൈവരിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പ്രതികൂല സാഹചര്യങ്ങള്‍ തിരിച്ചടിയായെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. എയര്‍ ഇന്ത്യയെ പരിപാലിക്കുന്നതില്‍ ടാറ്റ സണ്‍സിനുള്ള താത്പര്യം അനുസരിച്ചായിരിക്കും ഫണ്ടിങ്ങിലെ അവസാന തീരുമാനം എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഫണ്ട് അനുവദിക്കുന്ന വൈകുന്നിടത്തോളം എയര്‍ ഇന്ത്യയുടെ തിരിച്ചുവരവും വൈകുമെന്നാണ് വിദഗ്ദരുടെ നിലപാട്.

Summary

Air India is seeking about ₹10,000 crore ($1.1 billion) in fresh financial support from its owners, Tata Sons and Singapore Airlines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com