വിമാനത്തിലെ അറിയിപ്പുകള്‍ ഇനി ആദ്യം തമിഴില്‍; തമിഴ്‌നാട്ടില്‍ പുതിയ പരിഷ്‌കാരം; പൊങ്കലിനു മുമ്പ് പ്രാബല്യത്തില്‍

വിമാനത്തിലെ അറിയിപ്പുകള്‍ ഇനി ആദ്യം തമിഴില്‍; തമിഴ്‌നാട്ടില്‍ പുതിയ പരിഷ്‌കാരം; പൊങ്കലിനു മുമ്പ് പ്രാബല്യത്തില്‍
വിമാനത്തിലെ അറിയിപ്പുകള്‍ ഇനി ആദ്യം തമിഴില്‍; തമിഴ്‌നാട്ടില്‍ പുതിയ പരിഷ്‌കാരം; പൊങ്കലിനു മുമ്പ് പ്രാബല്യത്തില്‍
Updated on
1 min read

ചെന്നൈ: തമിഴ്‌നാട്ടിലെ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും യാത്രക്കാര്‍ക്കു വേണ്ടിയുള്ള അറിയിപ്പുകള്‍ ഇനി മുതല്‍ ആദ്യം തമിഴില്‍. കേന്ദ്ര സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം വിമാന കമ്പനികള്‍ക്കു നല്‍കിയതായി മന്ത്രി കെ പാണ്ഡിരാജന്‍ അറിയിച്ചു.

തമിഴിലാവും ഇനി മുതല്‍ അറിയിപ്പുകള്‍ ആദ്യം നല്‍കുക. പൊങ്കലിനു മുമ്പ് ഇതു നടപ്പാവും. ഇക്കാര്യത്തില്‍ വിമാന കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയതായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചതായി പാണ്ഡിരാജന്‍ പറഞ്ഞു.

ഹിന്ദിക്കൊപ്പം തമിഴിനു പ്രാധാന്യം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി പാണ്ഡിരാജന്‍ അറിയിച്ചു. ഇക്കാര്യം നേരത്തയും പല തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പലവട്ടം ഇതേ ആവശ്യവുമായി കത്ത് അയച്ചു. ഇതില്‍ ഉടന്‍ നടപടിയുണ്ടാവുമെന്നാണ് കരുതുന്നത്.

കോടതി വിധികള്‍ ഇരുപത്തിനാലു മണിക്കൂറിനകം ഇന്ത്യന്‍ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താന്‍ സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. ഇതിനായി കേന്ദ്രം സോഫ്റ്റ് വെയര്‍ തയാറാക്കിവരികയാണ്. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട ്ആവശ്യപ്പെട്ടതായും പാണ്ഡിരാജന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com