

ന്യൂഡൽഹി: സമാധാനപാലനത്തിന്റെ ഭാഗമായി അന്വേഷണ കാലയളവിൽ 10,000 രൂപയുടെ ബോണ്ടും ആൾജാമ്യവും ഹാജരാക്കണമെന്ന് കാണിച്ച് ഡൽഹി പൊലീസ് നൽകിയ നോട്ടീസിനെതിരെ ഐസ നേതാവ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ ഏകപക്ഷീയമായ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ അവധിക്കാല ബെഞ്ചിൽ അടിയന്തര വാദം കേൾക്കണമെന്ന് നേഹ ബോറയുടെ അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം കൊണാട്ട് പ്ലേസിൽ നടത്താനിരുന്ന 'ലെഹ്രാ ദോ തിരംഗ' മാർച്ചിന് മുന്നോടിയായിട്ടാണ് നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. മാണ്ഡി ഹൗസിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയായിരുന്നു കസ്റ്റഡി. തുടർന്ന് അടുത്ത ദിവസം രാവിലെ ഡൽഹി പൊലീസ് ആക്ടിലെ സെക്ഷൻ 65 പ്രകാരമുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമാധാനം നിലനിർത്താനെന്ന പേരിൽ പൊലീസ് ബോണ്ട് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates