അഖാഡ പരിഷത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരി മരിച്ചനിലയില്‍ 

അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തി
മഹന്ത് നരേന്ദ്ര ഗിരി, ഫയല്‍/ എഎന്‍ഐ
മഹന്ത് നരേന്ദ്ര ഗിരി, ഫയല്‍/ എഎന്‍ഐ
Updated on
1 min read

ലക്നൗ: അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ  പ്രയാഗ് രാജില്‍ അദ്ദേഹം കഴിയുന്ന മഠത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 

കയറില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ആത്മഹത്യയാണെന്ന് സംശയമുണ്ടെന്നും പ്രയാഗ് രാജ് പൊലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആത്മഹത്യാക്കുറിപ്പ് മഠത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് കത്തില്‍ പറയുന്നതായി പ്രയാഗ് രാജ് പൊലീസ് മേധാവി കെ പി സിങ് പറഞ്ഞു.  

ഫോറന്‍സിക് സംഘം അടക്കമുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ മഠത്തിലെത്തി പരിശോധനകള്‍ നടത്തിയിട്ടുണ്ട്. മഹന്ത് നരേന്ദ്ര ഗിരിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. അങ്ങേയറ്റം ദുഖകരമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ആത്മീയ പാരമ്പര്യങ്ങളില്‍ അര്‍പ്പിതനായിരുന്നുവെങ്കിലും അദ്ദേഹം സമൂഹത്തിലെ വിവിധ കോണുകളിലുള്ളവരെ ഒരുമിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com