ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കണം; യോഗിയുടെ നിര്‍ദേശത്തെ പിന്തുണച്ച് സന്യാസിമാരുടെ സംഘടന

ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കണം; യോഗിയുടെ നിര്‍ദേശത്തെ പിന്തുണച്ച് സന്യാസിമാരുടെ സംഘടന
ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കണം; യോഗിയുടെ നിര്‍ദേശത്തെ പിന്തുണച്ച് സന്യാസിമാരുടെ സംഘടന
Updated on
1 min read

പ്രയാഗ്‌രാജ്: ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കണമെന്ന, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തെ പിന്തുണച്ച് സന്യാസിമാരുടെ സംഘടനയായ അഖാഡ പരിഷത്ത്. പേരുമാറ്റം ഹൈദരാബാദിന്റെ വിധി തന്നെ മാറ്റിക്കുറിക്കുമെന്ന് അഖാഡ പരിഷത്ത് ചെയര്‍മാന്‍ മഹന്ത് നരേന്ദ്ര ഗിരി പറഞ്ഞു.

ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് പേരുമാറ്റ നിര്‍ദേശം യോഗി മുന്നോട്ടുവച്ചത്. ഹൈദരാബാദ് എന്ന പേരു മാറ്റി ഭാഗ്യനഗര്‍ എന്നാക്കിയാല്‍ ഭാഗ്യം വരുമെന്ന് യോഗി അഭിപ്രായപ്പെട്ടു. യുപിയില്‍ ബിജെപി അധികാരത്തില്‍ വന്ന ശേഷം ഫൈസാബാദിന്റെ പേര് അയോധ്യയെന്നും അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നും മാറ്റി. അതുപോലെ ഹൈദരാബാദും പേരു മാറ്റണമെന്ന് ആദിത്യനാഥ് പറഞ്ഞു.

ഹൈദരാബാദിന്റെ പേരുമാറ്റത്തെ ആരും എതിര്‍ക്കുമെന്നു തോന്നുന്നില്ലെന്ന് അഖാഡാ പരിഷത്ത് നേതാവ് പറഞ്ഞു. അസദുദ്ദീന്‍ ഒവൈസി പോലും അതിനെ പിന്തുണയ്ക്കും. ഹൈദരാബാദിലെ ജനങ്ങള്‍ നിര്‍ദേശം സര്‍വാത്മനാ സ്വാഗതം ചെയ്യുമെന്ന് മഹേന്ദ്ര ഗിരി അഭിപ്രായപ്പെട്ടു. 

രാജ്യത്ത് ദീര്‍ഘകാലം ഭരണം നടത്തിയ മുഗളന്മാര്‍ പരമ്പരാഗത പേരുകള്‍ മാറ്റുകയായിരുന്നെന്ന് അഖാഡ പരിഷത്ത് നേതാവ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

VIJAY
Kumbh Mela
CJP Protest
CJP founder Abhijeet Dipke
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com