നാട്ടുകാർ തടഞ്ഞിട്ടും നിന്നില്ല, 8 മാസം ​ഗർഭിണിയായ ഭാര്യയെ റോഡിലൂടെ വലിച്ചിഴച്ചു; ഭർത്താവ് അറസ്റ്റിൽ

ബൈക്കിൽ കെട്ടി 200 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി. 
ഗർഭിണിയായ ഭാര്യയെ റോഡിലൂടെ വലിച്ചിഴച്ചു/ പ്രതീകാത്മക ചിത്രം
ഗർഭിണിയായ ഭാര്യയെ റോഡിലൂടെ വലിച്ചിഴച്ചു/ പ്രതീകാത്മക ചിത്രം
Updated on
1 min read

ലക്‌നൗ: മദ്യപിച്ചതിനെ ചോദ്യം ചെയ്തതിന് എട്ട് മാസം ഗർഭിണിയായ ഭാര്യയെ ബൈക്കിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് യുവാവ്. യുപി പിലിബിത്തിൽ ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. പിലിബിത്ത് സ്വദേശിയായ ഭർത്താവ് രാം​ഗോപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയിൽ വീട്ടിലെത്തിയ രാം​ഗോപാലിനോട് ഭാര്യ സുമർ ദേഷ്യപ്പെട്ടതാണ് ഇയാൾക്ക് പ്രകോപനമായത്. തുടർന്ന് ഇയാൾ സുമറിനെ മർദ്ദിക്കുകയും തന്റെ ബൈക്കിൽ കെട്ടി 200 മീറ്ററോളം വലിച്ചിഴച്ചു. നാട്ടുകാർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ രാം​ഗോപാലിന്റെ സ​ഹോദരൻ എത്തിയാണ് ഇയാളെ തടഞ്ഞത്. ​ഗുരുതരമായി പരിക്കേറ്റ സുമറിനെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

സുമറിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രാം​ഗോപാൽ ലഹരിക്കും മയക്കുമരുന്നിനും അടിമയായിരുന്നു ഇതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നെന്നും നാട്ടുകാർ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com