

അലഹബാദ്: ജിമ്മുകളില്‍ സ്ത്രീകളെ പുരുഷ ട്രെയിനര്‍മാര്‍ പരിശീലിപ്പിക്കുന്നത് ഗുരുതര ആശങ്കയുണ്ടാക്കന്നതെന്ന് അലഹബാദ് ഹൈക്കോടതി. മതിയായ സുരക്ഷയില്ലാതെ ജിമ്മുകളില്‍ പുരുഷ ട്രെയിനര്‍മാരെ നിയമിക്കുന്നത് സ്ത്രീകളുടെ സുരക്ഷയെയും അന്തസിനെയും ബാധിക്കുന്നതായും കോടതി പറഞ്ഞു.
ട്രെയിനറില്‍ നിന്ന് ജാതി അധിക്ഷേപം നേരിട്ടെന്ന യുവതിയുടെ ആരോപണത്തില്‍ മീററ്റിലെ ജിം ട്രെയിനറായ നിതിന്‍ സൈനി നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ നിരീക്ഷണം. കേസില്‍ സെപ്റ്റംബര്‍ 8ന് അടുത്ത വാദം കേള്‍ക്കുമെന്നും കോടതി പറഞ്ഞു.
വിചാരണ കോടതിയില്‍ നല്‍കിയ മൊഴിയില്‍ കേസിലെ പ്രതിയായ ജിം ട്രെയിനര്‍ മറ്റൊരു സ്ത്രീക്ക് അശ്ലീല വിഡിയോകള്‍ അയച്ചിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചു. ആരോപണങ്ങള്‍ ഐപിസി സെക്ഷന്‍ 354 (സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന ആക്രമണം), 504 (മനഃപൂര്‍വ്വം അപമാനിക്കുകയും ക്രമസമാധാനം തകര്‍ക്കുകയും) എന്നിവ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങളാകാമെന്ന് ഹൈക്കോടതി പറഞ്ഞു. 'മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പുരുഷ പരിശീലകര്‍ പരിശീലനം നല്‍കുന്നത് ജിമ്മുകളില്‍ സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതില്‍ ഗുരുതരമായ ആശങ്കയുണ്ടാക്കുന്നു' ഓഗസ്റ്റ് 27 ലെ ഉത്തരവില്‍ കോടതി പറഞ്ഞു.
ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരാതിക്കിടയാക്കിയ ജിം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതണോ എന്ന് പരിശോധിക്കാനും സത്യവാങ്മൂലം ഫയല്‍ ചെയ്യാനും മീററ്റിലെ ബ്രഹ്മപുരി പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിര്‍ദേശിച്ചു. കേസില്‍ ആരോപവിധേയനെ അറസ്റ്റ് ചെയ്തിട്ടുണ്ടോ, ഇല്ലയോ, ജിമ്മില്‍ പരിശീലകരായി നിയോഗിച്ചിട്ടുള്ളത് സ്ത്രീകളെ ആണോ എന്നും കോടതി ആരാഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates