

അഹമ്മദാബാദ്: വൃത്തിയെക്കുറിച്ചുള്ള അമിത നിര്‍ബന്ധം കാരണം അമ്മായിയമ്മയെ മരുമകള്‍ കൊലപ്പെടുത്തി. ഗുജറാത്തിലെ ഗോട്ടയിലാണ് സംഭവം നടന്നത്. ഓരോ തണയും പുറത്തുപോയിട്ട് വരുമ്പോള്‍ കുളിക്കണമെന്നുള്ള അമ്മായിയമ്മയുടെ നിര്‍ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് അറസ്റ്റിലായ നികിത അഗര്‍വാള്‍ പൊലീസിനോട് പറഞ്ഞു. ഇരുവമ്പ് വടി കൊണ്ട് തലയ്ക്കടിച്ചാണ് ഗര്‍ഭിണിയായ നികിത അമ്മായിയമ്മ രേഖ അഗര്‍വാളിനെ കൊലപ്പെടുത്തിയത്.
കോവിഡിന്റെ പേര് പറഞ്ഞ് അമ്മായിയമ്മ തന്നെ പുറത്തിറങ്ങാന്‍ സമ്മതിക്കില്ലായിരുന്നു എന്നും പുറത്തുപോയി വരുമ്പോഴൊക്കെ കുളിക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നു എന്നും നികിത പറഞ്ഞു. പുറത്തുനിന്നുള്ള ആരെയെങ്കിലും കണ്ടാലും അപ്പോള്‍ കുളിക്കാന്‍ നിര്‍ബന്ധിക്കുമെന്നും നികിത കൂട്ടിച്ചേര്‍ത്തു.
രേഖയ്ക്ക് ഒസിഡി രോഗമുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ പിതാവുമായി നികിതയ്ക്ക് അവിഹിതമുണ്ടെന്നും രേഖയ്ക്ക് സംശയമുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates