അമര്‍നാഥിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ വെള്ളം കയറിയപ്പോള്‍
അമര്‍നാഥിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ വെള്ളം കയറിയപ്പോള്‍

അമര്‍നാഥ് മേഘ വിസ്‌ഫോടനം മരണം 15 ആയി; 40 പേരെ കാണാതായി; 25 ടെന്റുകള്‍ തകര്‍ന്നു;വീഡിയോ

വൈകീട്ട് അഞ്ചരയോടെയാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്
Published on

ശ്രീനഗര്‍:  അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തയായും മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണെന്നും അധികൃതര്‍ അറിയിച്ചു. വൈകീട്ട് അഞ്ചരയോടെയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരുന്ന ഭക്ഷണശാലകള്‍ ഒലിച്ച് പോയി. നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. 

ഗുഹയുടെ മുകളില്‍ നിന്നും വശങ്ങളില്‍ നിന്നുമുണ്ടായ കുത്തൊഴുക്കില്‍ നിരവധി പേര്‍ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 

ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകള്‍ സംയുക്തമായാണ് രക്ഷപ്രവര്‍ത്തനം നടത്തുന്നത്. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജമ്മുകശ്മീര്‍ ഡിജിപി പറഞ്ഞു. കാലാവസ്ഥ മോശമായതിനാല്‍ അമര്‍നാഥ് തീര്‍ത്ഥാടന യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

#WATCH | J&K: Visuals from lower reaches of Amarnath cave where a cloud burst was reported at around 5.30 pm. Rescue operation underway by NDRF, SDRF & other associated agencies. Further details awaited: Joint Police Control Room, Pahalgam

(Source: ITBP) pic.twitter.com/AEBgkWgsNp

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com