പൗരത്വ നിയമങ്ങളിലെ ഭേദഗതി; ഈ അപേക്ഷകര്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടി വരും, അറിയാം പുതിയ കേന്ദ്ര വിജ്ഞാപനം

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ അല്ലെങ്കില്‍ ബംഗ്ലാദേശ് സര്‍ക്കാരുകള്‍ നല്‍കിയ സാധുതയുള്ളതോ കാലാവധി കഴിഞ്ഞതോ ആയ പാസ്പോര്‍ട്ട് അപേക്ഷകന്റെ കൈവശം ഉണ്ടാകാന്‍ പാടില്ല.
Indian passport
ഇന്ത്യന്‍ പാസ്‌പോര്‍ട്ട്file
Updated on
1 min read

ന്യൂഡല്‍ഹി: 2009 ലെ പൗരത്വ നിയമപ്രകാരം ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കുന്ന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍, ഇനി മുതല്‍ തങ്ങളുടെ ജന്മനാട്ടിലെ പാസ്പോര്‍ട്ടിന്റെ വിവരങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം നല്‍കേണ്ടിവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2009 ലെ പൗരത്വ നിയമങ്ങളില്‍ ഭേദഗതി വരുത്തി പുതിയൊരു ഖണ്ഡിക ഉള്‍പ്പെടുത്തിയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

Indian passport
'ക്ഷേത്രങ്ങളിലെ സ്വര്‍ണം പണമാക്കുന്നു!' പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യം എന്ത്? വ്യക്തത വരുത്തി കേന്ദ്രം

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ അല്ലെങ്കില്‍ ബംഗ്ലാദേശ് സര്‍ക്കാരുകള്‍ നല്‍കിയ സാധുതയുള്ളതോ കാലാവധി കഴിഞ്ഞതോ ആയ പാസ്പോര്‍ട്ട് അപേക്ഷകന്റെ കൈവശം ഉണ്ടാകാന്‍ പാടില്ല. അഥവാ അപേക്ഷകന്റെ കൈവശം നിലവില്‍ കാലാവധിയുള്ള പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍, അതിന്റെ പാസ്പോര്‍ട്ട് നമ്പര്‍, അത് അനുവദിച്ച തീയതിയും സ്ഥലവും, കാലാവധി തീരുന്ന തീയതി തുടങ്ങിയ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്ന് ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നു.

Indian passport
പാർക്ക് സ്ട്രീറ്റ് പീഡനക്കേസ് അന്വേഷിച്ചതിന് മമത ഒതുക്കി; ദമയന്തി സെൻ ഐപിഎസിന് സുപ്രധാന ചുമതല നൽകി പുതിയ ബിജെപി സർക്കാർ

കൂടാതെ, പൗരത്വ അപേക്ഷയ്ക്ക് അനുമതി ലഭിച്ച് 15 ദിവസത്തിനകം തങ്ങളുടെ കൈവശമുള്ള സാധുതയുള്ളതോ കാലാവധി കഴിഞ്ഞതോ ആയ പാസ്പോര്‍ട്ട് ബന്ധപ്പെട്ട സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റിനോ അല്ലെങ്കില്‍ സൂപ്രണ്ട് ഓഫ് പോസ്റ്റിനോ മുന്‍പാകെ സമര്‍പ്പിക്കേണ്ടതുണ്ട്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ട ഇന്ത്യന്‍ പൗരത്വം തേടുന്നവര്‍ക്കായുള്ള ചട്ടങ്ങളിലെ 'ഷെഡ്യൂള്‍ ഐസി'ക്ക് ശേഷമായിരിക്കും ഈ പുതിയ ഭേദഗതി കൂട്ടിച്ചേര്‍ക്കുക.

2014 ഡിസംബര്‍ 31-ന് മുമ്പ്് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ, കൃത്യമായ രേഖകളില്ലാത്ത അമുസ്ലിം കുടിയേറ്റക്കാരായ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നിയമം ആണ് 2019ലെ പൗരത്വ ഭേദഗതി.

Summary

Amendment in citizenship laws; These applicants will have to disclose passport details, new central notification reveals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com