തമിഴ്‌നാട്ടിൽ ഓട്ടോ ചാർജ് കുത്തനെ കൂട്ടി; 13 വർഷത്തിന് ശേഷം മിനിമം നിരക്ക് 50 രൂപയാക്കി സർക്കാർ വിജ്ഞാപനം

രാത്രിയാത്രയ്ക്ക് ഒന്നരയിരട്ടി ചാർജ്; വെയിറ്റിങ് ചാർജ് മിനിറ്റിന് ഒരു രൂപ
Tamil Nadu Auto Fare Hike
Tamil Nadu Auto Fare Hike
Edited By:
Updated on: 
1 min read

ചെന്നൈ: നീണ്ട പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടിൽ ഓട്ടോറിക്ഷാ യാത്രാനിരക്കുകൾ കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി. നിലവിലുള്ള മിനിമം ചാർജ് 25 രൂപയിൽ നിന്ന് ഇരട്ടിയാക്കി 50 രൂപയായാണ് വർദ്ധിപ്പിച്ചത്. ആദ്യത്തെ 1.8 കിലോമീറ്ററിനാണ് 50 രൂപ മിനിമം ചാർജ് ഈടാക്കുക. ഇതിനുശേഷമുള്ള ഓരോ അധിക കിലോമീറ്ററിനും 25 രൂപ വീതവും നൽകണം. തമിഴ്‌നാട് സർക്കാരിന്റെ ഹോം (ട്രാൻസ്‌പോർട്ട്-1) വകുപ്പാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുത്തിക്കൊണ്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

Tamil Nadu Auto Fare Hike
ഇതു പാവപ്പെട്ടവന്റെ ജീവന്റെ പ്രശ്‌നം, എന്തുകൊണ്ടാണ് മിക്ക മരുന്നുകളെയും വില നിയന്ത്രണത്തിന് പുറത്ത് നിര്‍ത്തിയിരിക്കുന്നത്?; കേന്ദ്രത്തിന് രൂക്ഷവിമര്‍ശനം

പുതുക്കിയ നിരക്ക് ഘടന പ്രകാരം രാത്രികാലങ്ങളിലെയും മലയോര മേഖലകളിലെയും യാത്രയ്ക്ക് പ്രത്യേക ചാർജ്ജുകളാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയുള്ള സമയങ്ങളിലെ യാത്രയ്ക്ക് സാധാരണ മീറ്റർ നിരക്കിന്റെ ഒന്നരയിരട്ടി തുക യാത്രക്കാർ നൽകേണ്ടിവരും. വെയിറ്റിങ് ചാർജ് മിനിറ്റിന് ഒരു രൂപ എന്ന നിരക്കിലാണ് നിജപ്പെടുത്തിയിട്ടുള്ളത്. ചുരം റോഡുകളിലൂടെയുള്ള സർവീസുകൾക്ക് സാധാരണ നിരക്കിന്റെ 1.2 ഇരട്ടി തുക അടിസ്ഥാനമാക്കി മിനിമം നിരക്ക് 60 രൂപയായും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതമായും സർക്കാർ നിശ്ചയിച്ചു.

2013 ഓഗസ്റ്റിലായിരുന്നു തമിഴ്‌നാട്ടിൽ ഇതിനുമുമ്പ് ഓട്ടോറിക്ഷാ നിരക്കുകൾ പരിഷ്കരിച്ചിരുന്നത്. അന്ന് ആദ്യത്തെ 1.8 കിലോമീറ്ററിന് 25 രൂപ മിനിമം ചാർജും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 12 രൂപയുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഇന്ധനവില, ഇൻഷുറൻസ് പ്രീമിയം, സ്പെയർ പാർട്സുകളുടെ വില, വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവുകൾ എന്നിവ ക്രമാതീതമായി ഉയർന്നതോടെ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി സംഘടനകൾ നിരന്തരമായി പ്രക്ഷോഭങ്ങൾ നടത്തിവരികയായിരുന്നു.

Tamil Nadu Auto Fare Hike
ഒളിച്ചിരുന്നത് മലഞ്ചെരിവിലെ മുള്‍ക്കാട്ടില്‍, കുടുക്കിയത് ഡ്രോണ്‍; തേനിയില്‍ ജയില്‍ ചാടിയ 13 പേര്‍ പിടിയില്‍

യാത്രക്കാരുടെയും ഓട്ടോ തൊഴിലാളികളുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന് ആനുപാതികമായി നിരക്കുകൾ പരിഷ്കരിക്കണമെന്ന് 2022 ഫെബ്രുവരിയിൽ മദ്രാസ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടിരുന്നു. തുടർന്ന് ഡ്രൈവേഴ്സ് യൂണിയനുകളുമായും ഉപഭോക്തൃ സംഘടനകളുമായും സർക്കാർ നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് ഇരുവിഭാഗത്തെയും പരിഗണിച്ചുകൊണ്ടുള്ള പുതിയ വിജ്ഞാപനം ഇപ്പോൾ പുറത്തിറങ്ങിയത്.

Summary

After maintaining autorickshaw fares unchanged for 13 years, the Tamil Nadu Government has notified a substantial upward revision in the fare structure, doubling the minimum fare from Rs 25 to Rs 50 for the first 1.8 kilometres and raising the subsequent rate to Rs 25 per additional kilometre

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com