പ്രതിഷേധങ്ങൾ കൊണ്ട് ഒന്നും നേടാനാവില്ല; 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന് അമിത് ഷാ

ജനക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ ഉള്ള ഇടങ്ങളിൽ നിന്നും തുടച്ചുനീക്കപ്പെടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി
Amit Shah Slams Congress AAP
Amit Shah Slams Congress AAPscreen grab PTI
Edited By:
Updated on: 
1 min read

ന്യൂഡൽഹി: രാഷ്ട്രീയ പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് ഒന്നും നേടാനാകില്ലെന്നും രാഷ്ട്രീയ നേതാക്കൾ ജനക്ഷേമ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ടർപട്ടികയിലെ ക്രമക്കേടുകളും 'വോട്ട് കവർച്ച'യും ആരോപിച്ച് രംഗത്തെത്തിയ കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, ജനവിധിയെ അട്ടിമറിക്കാൻ ഇത്തരം അനാവശ്യ രാഷ്ട്രീയ തന്ത്രങ്ങളും ആൾക്കൂട്ട രാഷ്ട്രീയവും ഉപയോഗിക്കരുതെന്നും താക്കീത് ചെയ്തു. ഔട്ടർ ഡൽഹിയിൽ 8,941 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന 33 ഡൽഹി ജൽ ബോർഡ് പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനവിധി അംഗീകരിക്കാതെ തെരുവിൽ സമരം നടത്തിയിട്ട് കാര്യമില്ലെന്ന് അമിത് ഷാ ഓർമ്മിപ്പിച്ചു. തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ നേതാക്കൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കണം. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിലെങ്കിലും ജനക്ഷേമ പദ്ധതികൾ നടപ്പാക്കാൻ തയ്യാറാകണം. അല്ലാത്തപക്ഷം കോൺഗ്രസും എഎപിയും ഇപ്പോൾ അവശേഷിക്കുന്ന ഇടങ്ങളിൽനിന്നുപോലും പൂർണ്ണമായി തുടച്ചുനീക്കപ്പെടാൻ ഇടയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഡൽഹിയിൽ ഇപ്പോൾ പുതിയൊരു രാഷ്ട്രീയ നാടകം ആരംഭിച്ചിരിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. ബിജെപി തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിക്കുമ്പോഴെല്ലാം പ്രതിപക്ഷം 'വോട്ട് കവർച്ച' എന്ന ഒഴികഴിവുമായി രംഗത്തെത്തുന്നു. ബിജെപി അധികാരത്തിൽ വരുന്നത് ജനപിന്തുണ കൊണ്ടല്ല മറിച്ച് വോട്ട് മോഷ്ടിച്ചിട്ടാണെന്നാണ് അവരുടെ വാദം. എന്നാൽ യഥാർത്ഥത്തിൽ അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ വ്യാജ വോട്ടുകൾ സംരക്ഷിക്കാനാണ് പ്രതിപക്ഷം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തോൽവികളിൽ മാത്രമാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്നത്. ഹിമാചൽ പ്രദേശിലും തെലങ്കാനയിലും കേരളത്തിലും പ്രതിപക്ഷ പാർട്ടികൾ വിജയിച്ചപ്പോൾ ഇതേ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും ഇതേ തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് അവിടെയും ഉണ്ടായിരുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കോടതി വിധികൾ തങ്ങൾക്ക് അനുകൂലമാകുമ്പോൾ മാത്രം സ്വീകാര്യമാവുകയും എതിരാകുമ്പോൾ തള്ളിപ്പറയുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് പ്രതിപക്ഷത്തിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയം കാരണം അവർക്ക് അടുത്ത 30 വർഷത്തേക്ക് അധികാരത്തിൽ തിരിച്ചെത്താൻ കഴിയില്ലെന്ന് അമിത് ഷാ ആവർത്തിച്ചു. താൻ 30 വർഷത്തെ ബിജെപി ഭരണത്തെക്കുറിച്ച് പറയുമ്പോഴെല്ലാം അവർ വോട്ട് കവർച്ചയെന്ന് വീണ്ടും ആവർത്തിക്കുന്നു. താൻ ഈ നാട്ടിൽ ജനിച്ചുവളർന്ന ആളാണെന്നും ആറുമാസം കൂടുമ്പോൾ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പോകുന്ന വ്യക്തിയല്ലെന്നും കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും പരോക്ഷമായി പരിഹസിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന ബിജെപിയുടെ വികസന രാഷ്ട്രീയത്തിന് മുന്നിൽ പ്രതിപക്ഷത്തിന്റെ ദുഷ്പ്രചാരണങ്ങൾ വിലപ്പോവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Summary

Union Home Minister Amit Shah strongly criticized the Congress and the Aam Aadmi Party (AAP) on Thursday, asserting that "protests and demonstrations achieve nothing" and urging political parties to focus on people's welfare instead of challenging democratic mandates through "political jugglery and mobocracy."

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com