അമിതാഭ് ബച്ചനെ വധിക്കും; മുംബൈ വിമാനത്താവളത്തിനും മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

ഭീഷണി സന്ദേശത്തെ തുടര്‍ന്ന് മുംബൈ പൊലീസും സുരക്ഷാ ഏജന്‍സികളും ജാഗ്രത വര്‍ദ്ധിപ്പിക്കുകയും പരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു.
Amitabh Bachchan
Amitabh Bachchan
Edited By:
Updated on: 
1 min read

മുംബൈ: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, മുംബൈ വിമാനത്താവളം, മേയറുടെ ഓഫീസ്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുള്‍പ്പെടെ വിവിധ ഇടങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി. ഖലിസ്ഥാന്‍ നാഷണല്‍ ആര്‍മിയാണ് ബോംബ് ഭീഷണി മുഴക്കിയത്. ഇതിന്റെ ഭാഗമായി നഗരത്തില്‍ സുരക്ഷ ശക്തമാക്കി.

മുംബൈയിലെ ജുഹു മേഖലയിലുള്ള ബച്ചന്റെ 'ജല്‍സ' എന്ന ബംഗ്ലാവ് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളെ ലക്ഷ്യമിടുന്നതായി ഇമെയില്‍ വഴി അയച്ച ഭീഷണി സന്ദേശത്തില്‍ പറയുന്നു. 'ജല്‍സ'യ്ക്ക് നേരെ കാര്‍ ബോംബ് ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്ന സമയവും ഇമെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു.

നവംബര്‍ 27-ന് മുംബൈയിലെ മഹാലക്ഷ്മി സ്റ്റേഡിയത്തില്‍ ആക്രമണം നടത്തുമെന്നും സന്ദേശത്തില്‍ പറയുന്നു; അവിടെ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കരുതെന്നും ഉടമസ്ഥരില്ലാതെ കിടക്കുന്ന ഐഫോണുകള്‍ എടുക്കരുതെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 31-നകം ബച്ചനെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് വധിക്കുമെന്നാണ് ഭീഷണി സന്ദേശം.

ഭീഷണി സന്ദേശത്തെ തുടര്‍ന്ന് മുംബൈ പൊലീസും സുരക്ഷാ ഏജന്‍സികളും ജാഗ്രത വര്‍ദ്ധിപ്പിക്കുകയും പരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു. ബോംബ് സ്‌ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും പരിസരം പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇമെയിലിന്റെ ആധികാരികത പരിശോധിക്കാന്‍ അധികൃതര്‍ ഇപ്പോള്‍ അന്വേഷണം നടത്തിവരികയാണ്.ഒക്ടോബര്‍ 23-ന് ബച്ചന് സമാനമായ ഒരു ഇമെയില്‍ ലഭിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ പുതിയ ഭീഷണി വരുന്നത്.

Summary

Amitabh Bachchan's Bungalow, Mumbai Airport, Mayor's Office Receive Bomb Threats

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER