വിവാഹിതയുമായി അവിഹിത ബന്ധം; യുവാവിന്റെ സഹോദരനെ വിളിച്ചുവരുത്തി കാറില്‍ കെട്ടിയിട്ടു; ജീവനോടെ കത്തിച്ചു

ഇയാളുടെ ഇളയ സഹോദരന് പ്രദേശത്തെ വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ഹൈദരബാദ്: വിവാഹിതയായ യുവതിയുമായുള്ള ഇളയസഹോദരന്റെ അവിഹിതബന്ധത്തിന്റെ പേരില്‍ യുവാവിനെ കാറിനുള്ളില്‍ വച്ച് ജീവനോടെ കത്തിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം.

നാഗരാജു എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഇളയ സഹോദരന്‍ പുരുഷോത്തത്തിന് പ്രദേശത്തെ വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ പുരോഷത്തവുമായുളള ബന്ധത്തെ എതിര്‍ത്തിരുന്നു. ഈ പ്രശ്‌നം ഒത്തുതീര്‍ക്കാനെന്ന വ്യാജേന സഹോദരന്‍ നാഗരാജുവിനെ യുവതിയുടെ വീട്ടുകാര്‍ വിളിച്ചുവരുത്തുകയായിരുന്നു.

യുവതിയുടെ കുടുംബാംഗങ്ങള്‍ നാഗരാജുവിനെ കാറില്‍ കൊണ്ടുപോകുന്നതിനിടെ മര്‍ദ്ദിക്കുകയും കയറുകൊണ്ട് കെട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് കാറിന് മുകളില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. കാര്‍ മലയിടുക്കിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ കല്ല് തടഞ്ഞതിനെ തുടര്‍ന്ന് ആ ശ്രമം വിഫലമായി. കാറിനുള്ളില്‍ തീ കത്തുന്നതുകണ്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയും യുവാവിനെ രക്ഷിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ ഗുരുതരമായ പൊള്ളലേറ്റ യുവാവ് മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER