പിറന്നാള്‍ ദിനത്തില്‍ തിളച്ച സാമ്പാറില്‍ വീണ് രണ്ടുവയസുകാരി മരിച്ചു

മാതാപിതാക്കള്‍ അതിഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ അടുക്കളയിലെത്തിയ കുട്ടി കസേരയില്‍ കയറുന്നതിനിടെ കാല്‍ തെറ്റി തിളച്ച സാമ്പാര്‍ പാത്രത്തിലേക്ക് വീഴുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഹൈദരബാദ്: തിളച്ച സാമ്പാര്‍ പാത്രത്തില്‍ വീണ് രണ്ടുവയസുകാരി മരിച്ചു. പിറന്നാള്‍ ദിനത്തിലാണ് അപകടമുണ്ടായത്. ശിവ, ഭാനുമത് ദമ്പതികളുടെ മകള്‍ തേജസ്വിയാണ് മരിച്ചത്. ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ കലഗാര ഗ്രാമത്തില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം.

പൊള്ളലേറ്റ ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും തിങ്കളാഴ്ച ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. പിറന്നാള്‍ ദിനത്തില്‍ വീടിന്റെ അടുക്കളഭാഗത്തെ  മുറ്റത്ത് കളിക്കുകയായിരുന്നു തേജസ്വി. മാതാപിതാക്കള്‍ അതിഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ അടുക്കളയിലെത്തിയ കുട്ടി കസേരയില്‍ കയറുന്നതിനിടെ കാല്‍ തെറ്റി തിളച്ച സാമ്പാര്‍ പാത്രത്തിലേക്ക് വീഴുകയായിരുന്നു.

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച തേജസ്വിയെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിജയവാഡയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com