ക്രിക്കറ്റ് കളിക്കുന്നതിനിടെ കുട്ടികള്‍ തമ്മില്‍ അടിപിടി; അയല്‍വാസി ആസിഡ് ഒഴിച്ചു; 3 സ്ത്രീകള്‍ ആശുപത്രിയില്‍

വഴക്ക് രൂക്ഷമായതിന് പിന്നാലെ ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് കുപ്പി  പോയി എടുത്ത് വീടിന് പുറത്തിരിക്കുന്ന സ്ത്രീകള്‍ക്ക് നേരെ ഒഴിക്കുകയായിരുന്നെന്ന് പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലക്‌നൗ: ക്രിക്കറ്റ് കളിയ്ക്കുന്നതിനിടെ കുട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടായതില്‍ പ്രകോപിതനായ അയല്‍വാസിയായ അറുപത് കാരന്‍ രണ്ട് സ്ത്രീകളുടെയും കൗമാരക്കാരിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു. പരിക്കേറ്റ് മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരും അപകടനില തരണം ചെയ്തതായി പൊലീസ്  പറഞ്ഞു. യുപിയിലെ കൈലാഷ്പുരി എന്ന പ്രദേശത്താണ്  കേസിനാസ്പദമായ സംഭവം.

അശുതോഷ് ത്രിപാഠി എന്നയാളാണ് സ്ത്രീകളുടെ ദേഹത്ത് ആസിഡ് ഒഴിച്ചത്. കളിക്കുന്നതിനിടെ കുട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടായതില്‍ ഇയാള്‍ പ്രകോപിതനായിരുന്നു. ത്രിപാഠിയുടെ ബന്ധുക്കളും കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു.വഴക്ക് രൂക്ഷമായതിന് പിന്നാലെ ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് കുപ്പി  പോയി എടുത്ത് വീടിന് പുറത്തിരിക്കുന്ന സ്ത്രീകള്‍ക്ക് നേരെ ഒഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ ഒരു സ്ത്രീയുടെ കുട്ടിയും ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു.

റാണി സിങ്, ലക്ഷ്മി സിങ്, ശോഭാ സിങ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയ്ക്കായുള്ള അന്വേഷണം ഉര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com