അരുണാചല്‍ പ്രദേശില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 21 മരണം

 Arunachal Pradesh Accident: 22 Feared Dead in Devastating Gorge Plunge
അരുണാചല്‍ പ്രദേശില്‍ അപകടത്തില്‍പ്പെട്ട ട്രക്ക്
Updated on
1 min read

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ തൊഴിലാളികളുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. ഇന്തോ-ചൈന അതിര്‍ത്തിയിലെ ഹയൂലിയാങ്-ചഗ്ലഗാം റോഡിലാണ് വാഹനാപകടമുണ്ടായത്. അസമിലെ ടിന്‍സുകിയ ജില്ലയില്‍നിന്നുള്ള തൊഴിലാളികളാണ് ട്രക്കിലുണ്ടായിരുന്നതെന്നാണ് വിവരം.

തൊഴിലാളികളുമായി പോയ ട്രക്ക് ആഴമേറിയ കൊക്കയിലേക്ക് മറിയുകയായിരുന്നു. 13 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തില്‍ പെട്ട മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഈ മാസം 7 നാണ് ചഗ്ലഗാമില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി തൊഴിലാളികള്‍ പോയത്. 10 ന് ഇവര്‍ തിരികെ എത്തേണ്ടിയിരുന്നുവെന്നും ഇവരെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടിലെല്ലന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

 Arunachal Pradesh Accident: 22 Feared Dead in Devastating Gorge Plunge
ഇന്‍ഡിഗോ വ്യോമപ്രതിസന്ധി: നഷ്ടപരിഹാരത്തിന് പുറമെ യാത്രക്കാര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍

അന്താരാഷ്ട്ര അതിര്‍ത്തിയില്‍നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെ മലമ്പ്രദേശത്തിലൂടെ കടന്നുപോയ വാഹനം നിയന്ത്രണം വിട്ട് വലിയ കൊക്കയിലേക്ക് പതിക്കുകയായിരുന്നെന്നാണ് വിവരം. അപകടത്തില്‍നിന്ന് രക്ഷപ്പെട്ടയാള്‍ പട്ടണത്തിലെത്തി അധികാരികളെ അറിയിച്ച ശേഷമാണ് ഈ ദാരുണമായ അപകടത്തെക്കുറിച്ച് പുറത്തറിഞ്ഞത്. അസമിലെ ദിബ്രുഗഡില്‍നിന്ന് ഒരു എന്‍ഡിആര്‍എഫ് സംഘത്തെ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.

 Arunachal Pradesh Accident: 22 Feared Dead in Devastating Gorge Plunge
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് മണിപ്പൂരിലെത്തും, ആദ്യ സന്ദര്‍ശനം, കനത്ത സുരക്ഷ
Summary

Arunachal Pradesh Accident: 22 Feared Dead in Devastating Gorge Plunge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com