

ന്യൂഡൽഹി∙ ഡൽഹിയിലെ വോട്ടർ പട്ടികയിൽ വ്യാപക പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയച്ച വോട്ടർമാരിൽ മുഖ്യമന്ത്രി രേഖ ഗുപ്തയും. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ഭാര്യ സുനിത കെജരിവാൾ, മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ എന്നിവർ നോട്ടിസ് ലഭിച്ചവരുടെ പട്ടികയിലുണ്ട്.
ഡൽഹിയിൽ 33 ലക്ഷത്തിലധികം പേർക്കാണ് വോട്ടർ പട്ടികയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കമ്മിഷൻ നോട്ടിസ് അയച്ചത്. കഴിഞ്ഞ മാസം ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയുടെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. പേര്, മാതാപിതാക്കളുടെ പേര്, പ്രായ വ്യത്യാസം തുടങ്ങി പത്തോളം വിഷയങ്ങളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വോട്ടർമാർക്ക് നോട്ടിസ് അയച്ചിരിക്കുന്നത്.
മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് മാതാപിതാക്കളുടെ പ്രായവുമായി ബന്ധപ്പെട്ട പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്. കഴിഞ്ഞ എസ്ഐആറുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെജരിവാളിനും ഭാര്യക്കും, കപിൽ സിബലിനും നോട്ടീസ്,