Assam
അസം പ്രളയംANI

പ്രളയക്കെടുതിയിൽ അസം: ലക്ഷക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാംപിൽ; മരണസംഖ്യ 66 ആയി

68000ത്തോളം ഹെക്ടർ കൃഷി നശിച്ചെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു.
Published on

​ഗുവാഹത്തി: അസമിലെ പ്രളയത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് കുട്ടികളടക്കം 8 പേർക്ക് കൂടി മരിച്ചു. ഇതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി. സംസ്ഥാനത്താകെ 98 ഓളം ​ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണെന്നാണ് റിപ്പോർട്ടുകൾ.

68000ത്തോളം ഹെക്ടർ കൃഷി നശിച്ചെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. പ്രളയത്തിൽ വീട് നഷ്ടമായവർക്ക് പ്രധാനമന്ത്രി ആവാസ് യോജനയിലുൾപ്പെടുത്തി പുതിയ വീടുകൾ നൽകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ പ്രഖ്യാപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Assam
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്: ഇന്നുമുതല്‍ പ്രവേശനം നേടാം

കാംരൂപ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 24 ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചു. ധുബ്രി, ദാരാങ്ക്, കച്ചര്‍, ബര്‍പേത, മോറിഗാവ് തുടങ്ങിയ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com