Chief Election Commissioner of India Rajiv Kumar
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ഫയല്‍

കശ്മീരില്‍ മൂന്ന് ഘട്ട പോളിങ്; ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന്; വോട്ടെണ്ണല്‍ നാലിന്; രണ്ട് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്

കശ്മീരില്‍ ആദ്യഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും അവസാനഘട്ടം ഒക്ടോബര്‍ ഒന്നിനുമാണ്. ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിനാണ് വിധിയെഴുത്ത്.
Published on

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കശ്മീരില്‍ മൂന്ന് ഘട്ടമായും ഹരിയാനയില്‍ ഒറ്റഘട്ടമായുമാണ് വോട്ടെടുപ്പ്. കശ്മീരില്‍ ആദ്യഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും അവസാനഘട്ടം ഒക്ടോബര്‍ ഒന്നിനുമാണ്. ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിനാണ് വിധിയെഴുത്ത്. രണ്ടിടത്തെയും വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലിന് നടക്കും. കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്.

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അവിടങ്ങളില്‍ സന്ദര്‍ശിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വേഗം തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ കണ്ട നീണ്ട പോളിങ് നിര ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണ്. എത്രയും വേഗം വിധിയെഴുതാന്‍ ജനം ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. അവിടെ 87.09 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. പുതിയ വോട്ടര്‍മാരുടെ എണ്ണം 3.7 ലക്ഷത്തിലധികമാണ്. 74 ജനറല്‍ സീറ്റുകള്‍, 9 എസ്ടി, 7 എസ്സി മണ്ഡലങ്ങളുമാണ് ഉള്ളത്. 44.46 ലക്ഷം പുരുഷന്മാരും 44.62 ലക്ഷം സ്ത്രീകളും 169 ട്രാന്‍സ്ജെന്‍ഡേഴ്‌സുമാണ്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞടുപ്പ് പ്രക്രിയ. അത് വിജയകരമായി സമാധാനപരമായും പൂര്‍ത്തിയാക്കാനായി. രാജ്യം മുഴുവന്‍ തെരഞ്ഞെടുപ്പ് ഉത്സവമായി ആഘോഷിച്ചു. റെക്കോര്‍ഡ് പോളിങാണ് വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹരിയാനയില്‍ 2.01 കോടി വോട്ടര്‍മാരാണ് ഉള്ളത്. എല്ലാ പോളിങ് ബൂത്തിലും സിസിടിവി കാമറകള്‍ സ്ഥാപിക്കും. തെറ്റായ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മുഖ്യകമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹരിയാന സര്‍ക്കാരിന്റെ കാലാവധി നവംബര്‍ മൂന്നിന് അവസാനിക്കും.

Chief Election Commissioner of India Rajiv Kumar
'ഡോക്ടര്‍ക്ക് ഞായറാഴ്ചയ്ക്കകം നീതി വേണം'; മമതയുടെ നേതൃത്വത്തില്‍ പ്രതിഷേധം; 'ബാമും റാമും കൈകോര്‍ത്തു'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com