ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് ഭൂരിപക്ഷം; ബിഹാറിലേത് 'സാമ്പത്തിക ശക്തിയുള്ള'മന്ത്രിസഭ

മന്ത്രി സഭയിലെ 11 അംഗങ്ങള്‍ക്ക് എതിരെയാണ് ക്രിമിനല്‍ കേസുകളുള്ളത്.
ADR report bihar cabinet
ADR report bihar cabinet
Updated on
1 min read

ന്യൂഡല്‍ഹി: ചരിത്ര വിജയം നേടി ബിഹാറില്‍ ഭരണത്തുടര്‍ച്ച നേടിയ എന്‍ഡിഎ സര്‍ക്കാരിന്റെ പുതിയ കാബിനറ്റില്‍ ഭൂരിപക്ഷം മന്ത്രിമാരും കോടീശ്വരന്‍മാരും, ക്രിമിനല്‍ കേസ് പ്രതികളും. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആര്‍) റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുന്നത്. പത്താം തവണയും ബിഹാറിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ നിതീഷ് കുമാറിന്റെ നിലവിലെ 24 അംഗ മന്ത്രി സഭയിലെ അംഗങ്ങള്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലാണ് സ്വത്ത് വിവരങ്ങളും ക്രിമിനല്‍ കേസുകളും സംബന്ധിച്ച വിവരങ്ങളുള്ളത്.

ADR report bihar cabinet
ഹിസാര്‍ മുതല്‍ സുപ്രീം കോടതി വരെ; ജ. സൂര്യ കാന്ത് ഇന്ന് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും

മന്ത്രി സഭയിലെ 11 അംഗങ്ങള്‍ക്ക് എതിരെയാണ് ക്രിമിനല്‍ കേസുകളുള്ളത്. ഇതില്‍ ഒമ്പത് പേര്‍ക്കെതിരെ കലാപം, പൊതുപ്രവര്‍ത്തകരെ ആക്രമിക്കല്‍, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍, തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ പട്ടികയില്‍ ആറ് പേര്‍ ബിജെപിയും രണ്ട് പേര്‍ ജെഡിയു പ്രതിനിധികളുമാണ്. എല്‍ജെപി (ആര്‍വി) മന്ത്രിമാരുടെ പേരിലും പരാതികള്‍ നിലവിലുണ്ട്. എച്ച്എഎം (എസ്) അംഗമായ ഏക മന്ത്രിക്കെതിരെയും ഗുരുതരമായ കുറ്റങ്ങള്‍ പ്രകാരമുള്ള കേസ് നിലനിലവിലുണ്ട്. എന്നാല്‍ ആരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.

ADR report bihar cabinet
കര്‍ണാടക കോണ്‍ഗ്രസിലെ പ്രതിസന്ധി തുടരുന്നു, മുഖ്യമന്ത്രി കസേര വേണമെന്ന് ഡി കെ ശിവകുമാര്‍; സ്ഥാനമൊഴിയില്ലെന്ന് സിദ്ധരാമയ്യ

സത്യവാങ്മൂലം പ്രകാരം 24 മന്ത്രിമാരില്‍ 21 പേര്‍ക്ക് 1 കോടി രൂപയില്‍ കൂടുതല്‍ ആസ്തിയുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ സാമ്പത്തിക ശക്തിയുള്ള ഒരു മന്ത്രിസഭയാണ് ബിഹാറിലേതെന്നും വിശദാംശങ്ങള്‍ അടിവരയിടുന്നു. മന്ത്രിസഭയുടെ ശരാശരി സ്വത്ത് 5.32 കോടി രൂപയില്‍ കൂടുതലാണെന്നും 'ബിഹാര്‍ നിയമസഭയിലെ മന്ത്രിമാരുടെ ക്രിമിനല്‍ പശ്ചാത്തലം, സാമ്പത്തികം, വിദ്യാഭ്യാസം, ലിംഗഭേദം, മറ്റ് വിശദാംശങ്ങള്‍ , വിശകലനം 2025' എന്ന പേരിലുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Summary

Nearly half of Bihar’s ministers face criminal cases and almost all have assets running into crores, according to a report by the Association for Democratic Reforms (ADR).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com