

ബംഗളൂരു: കർണാടക നിയസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കുന്ന ഷാമനൂർ ശിവശങ്കരപ്പയ്ക്ക് പ്രായം വെറും നമ്പർ മാത്രമാണ്. അഞ്ച് തവണ എംഎൽഎയും മുൻ ലോക്സഭാ അംഗവുമായ അദ്ദേഹം ഇത്തവണ ദേവനാഗിരി സൗത്തിൽ നിന്നാണ് ജനവിധി തേടുന്നത്.
"എനിക്ക് ജനങ്ങളുടെ പിന്തുണയും ദൈവാനുഗ്രഹവുമുണ്ട്.മറ്റെന്താണ് വേണ്ടത്?" വീണ്ടും വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു, പ്രായം ഏറെയായിട്ടും കോൺഗ്രസ് എങ്ങനെ ടിക്കറ്റ് നൽകി എന്ന ചോദ്യത്തിന് തമാശ രൂപേണ അദ്ദേഹം മറുപടി നൽകിയത് ഇങ്ങനെ; ചാടി ഓടുന്ന കുതിരകളെ മാത്രമേ മത്സരങ്ങൾക്ക് തെരഞ്ഞെടുക്കു. ഞാനും അത്തരത്തിലുള്ള ഒരു കുതിരയാണ്. ഇത്തവണയും മഹാഭൂരിപക്ഷത്തിൽ താൻ ജയിക്കും.
ഇത്തവണ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള അജയ് കുമാറിനെയാണ് ബിജെപി മത്സരരംഗത്തിറക്കിയിരിക്കുന്നത്. തുടർച്ചയായ നാലാം തവണയും വിജയം തനിക്കൊപ്പമായിരിക്കുമെന്ന് വീരശൈവ ലിംഗായത്ത് മഹാസഭയുടെ അധ്യക്ഷനായ ശിവശങ്കരപ്പ പറയുന്നു. ഈ മണ്ഡലത്തിൽ എല്ലാവരും തനിക്കൊപ്പമാണ്. മുസ്ലീങ്ങൾ എന്നോ ലിംഗായത്ത് എന്നോ വിത്യാസമില്ല. തെരഞ്ഞെടുപ്പ് രംഗത്ത് തനിക്ക് എതിരാളികളില്ലെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് നിഷേധിച്ച മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവാവുമായ ജഗദീഷ് ഷെട്ടാറിനെ കോൺഗ്രസിലെത്തിക്കാൻ നിർണായക നീക്കം നടത്തിയതും ശിവശങ്കരപ്പയായിരുന്നു. ശിവശങ്കരപ്പയുടെ മകനും മുൻ മന്ത്രിയുമായി എസ് എസ് മല്ലികാർജുൻ ദേവനാഗിരി നോർത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരരംഗത്തുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates