വീണ്ടും വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 17 ആയി 

ഭഗൽപൂർ, മധേപുര, ബങ്ക എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍
Updated on
1 min read

പറ്റ്‌ന: ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. ഭഗൽപൂർ, മധേപുര, ബങ്ക എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മധേപുരയിൽ മൂന്നും ബങ്കയിൽ ഒൻപതും ഭഗൽപൂരിൽ നാലും പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ, ബിഹാറിലെ മറ്റൊരു ജില്ലയായ മുർളി​ഗഞ്ചിൽ ഒരാൾ മരിച്ചതായാണ് വിവരം. 

ഭ​ഗൽപ്പൂർ, ​ഗോപാൽ​ഗഞ്ച് എന്നിവിടങ്ങളിൽ വിഷമദ്യം കുടിച്ച് 16 പേർ മരിച്ച സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് സംസ്ഥാനത്ത് വീണ്ടും വിഷമദ്യദുരന്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭ​ഗൽപ്പൂർ സ്വദേശികളായ ആറ് പേരും ഗോപാൽ​ഗഞ്ചിലെ പത്ത് പേരുമാണ് രണ്ടാഴ്ച മുമ്പുണ്ടായ ദുരന്തത്തിൽ മരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com