

വാരാണസി: അര്‍ധരാത്രിയില്‍ വാരാണസിയില്‍ യുപി മുഖ്യമന്ത്രിക്കൊപ്പം ചുറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിന് വേണ്ടിയാണ് നരേന്ദ്ര മോദി, യോഗി ആദിത്യനാഥിനൊപ്പം രാത്രി വാരാണസിയില്‍ സഞ്ചരിച്ചത്.
കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി ഉദ്ഘാടനത്തിനെത്തിയ മോദി, തിങ്കളാഴ്ച പകല്‍ മുഴുവന്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാത്രിയും വാരാണസിയില്‍ ഇറങ്ങിയത്. യോഗി ആദിത്യനാഥിനൊപ്പം വിവിധയിടങ്ങള്‍ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ മോദി ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ബനാറസ് റയില്‍വെ സ്റ്റേഷന്‍ അടക്കമുള്ള പ്രദേശങ്ങളിലാണ് പ്രധാനമന്ത്രി എത്തിയത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുക്കെയാണ് പ്രധാനമന്ത്രിയുടെ വാരാണസി സന്ദര്‍ശനം. ചൊവ്വാഴ്ച രാവിലെ 9മണിയോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി ചര്‍ച്ച ആരംഭിച്ചു.
നിര്‍മ്മാണ തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണം
കാശി വിശ്വനാഥക്ഷേത്ര ഇടനാഴി പദ്ധതി സാധ്യമാക്കുന്നതിനായി പ്രവര്‍ത്തിച്ച നിര്‍മ്മാണ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു മോദിയുടെ ഇന്നലത്തെ ഉച്ചഭക്ഷണം. ഭക്ഷണത്തിന് പിന്നാലെഅവരോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്ന തരത്തിലായിരുന്നു മോദിയുടെ കഴിഞ്ഞദിവസത്തെ പ്രസംഗം. ഹരഹര മഹാദേവ വിളച്ചായിരുന്നു മോദി തന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. കാശി വിശ്വനാഥ് ധാം ഇടനാഴി ഒരു മഹത്തായ ഭവനം മാത്രമല്ല ഇന്ത്യയുടെ സനാതന സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണെന്ന് മോദി പറഞ്ഞു.
PM Modi's light-hearted moment with a child as he inspected various development works in #Varanasi, last night. pic.twitter.com/uB1yO9Uekv
MeghUpdates
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates