ഭീതിയുടെ അന്തരീക്ഷം, രാജ്യം താമരയുടെ ചക്രവ്യൂഹത്തില്‍: രാഹുല്‍ ഗാന്ധി

ലോക്‌സഭയില്‍ കേന്ദ്ര ബജറ്റ് ചര്‍ച്ചക്കിടെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം
Rahul gandhi
രാഹുല്‍ ഗാന്ധി ലോക്സഭയില്‍ഡ സംസാരിക്കുന്നു.പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: കുരുക്ഷേത്ര യുദ്ധത്തില്‍ അഭിമന്യുവിനെ ചക്രവ്യൂഹത്തില്‍പ്പെടുത്തിയതുപോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന്, ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പറഞ്ഞു.

Rahul gandhi
പാമ്പുകടിയേറ്റ് ഓരോ വര്‍ഷവും മരിക്കുന്നത് 50,000 പേര്‍, ലോകത്ത് ഏറ്റവും കൂടുതല്‍; ബിജെപി അംഗം ലോക്‌സഭയില്‍

കുത്തക മൂലധനത്തിന്റെയും രാഷ്ട്രീയ കുത്തകയുടെയും ചട്ടക്കൂടാണ് ബിജെപി നിര്‍മിച്ചിരിക്കുന്ന ചക്രവ്യൂഹം. എംപിമാരും കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ എല്ലാവരും അതില്‍ കുടുങ്ങിയിരിക്കുകയാണ്. നിങ്ങള്‍ നിര്‍മിക്കുന്ന ചക്രവ്യൂഹം പ്രതിപക്ഷം ജാതി സെന്‍സസ് നടത്തി ഭേദിക്കും- രാഹുല്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

21ാം നൂറ്റാണ്ടില്‍ മറ്റൊരു ചക്രവ്യൂഹം നിര്‍മിച്ചിട്ടുണ്ട്. അത് താമരയുടെ രൂപത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെഞ്ചിലാണ് ആ ചിഹ്നമുള്ളത്. ഈ ചക്രവ്യൂഹത്തിന് സിബിഐ, ഇഡി, ഐടി എന്നിങ്ങനെ മൂന്ന് ശക്തികളാണുള്ളത്.

കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട ഇടത്തരം വ്യവസായികള്‍ എന്നിവരെ ബജറ്റ് സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ മുന്‍പ് അഭിമന്യുവിനോട് ചെയ്തത് ഇപ്പോള്‍ ചെറുപ്പക്കാരോടും സ്ത്രീകളോടും കര്‍ഷകരോടും ചെറുകിടക്കാരോടും ചെയ്യുന്നു- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

'Amit Shah ordered shooting of students': Rahul Gandhi'
INDIA Bloc MPs,  Ajith Kumar, Lovlina Borgohain
INDIA Bloc MPs, Led By Rahul Gandhi, Head To Gandhi Smriti To Support Students
rahul gandhi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com