ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണം, പ്രസംഗത്തിനിടെ വെള്ളം നിറച്ച പാത്രം എറിഞ്ഞു

ഡല്‍ഹി സര്‍വകലാശാലയിലെ ആര്‍ട്സ് ഫാക്കല്‍റ്റിയില്‍ നടന്ന സമതാ ദിവസ് പരിപാടിയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു അജ്ഞാതരുടെ ആക്രമം
attack against  historian Prof. S. Irfan Habib at delhi university
attack against historian Prof. S. Irfan Habib at delhi university
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ പൊതുപരിപാടിക്കിടെ ചരിത്രകാരന്‍ പ്രൊഫ. എസ്. ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണം. ഇര്‍ഫാന്‍ ഹബീബിന് നേരെ മാലിന്യ വെള്ളം നിറച്ച പാത്രം വലിച്ചെറിയുകയായിരുന്നു. ഡല്‍ഹി സര്‍വകലാശാലയിലെ ആര്‍ട്സ് ഫാക്കല്‍റ്റിയില്‍ നടന്ന സമതാ ദിവസ് പരിപാടിയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു അജ്ഞാതരുടെ ആക്രമം.

attack against  historian Prof. S. Irfan Habib at delhi university
ലംബോര്‍ഗിനി അപകടം: ശിവം മിശ്രയ്ക്ക് അറസ്റ്റിലായി മണിക്കൂറുകള്‍ക്കകം ജാമ്യം

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. ചടങ്ങില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരു വശത്ത് നിന്നുമാണ് ഇര്‍ഫാന്‍ ഹബീബിന് മാലിന്യങ്ങള്‍ എത്തിയത്. ആരാണ് ഇവ വലിച്ചെറിഞ്ഞത് എന്ന് വ്യക്തമല്ല. സംഭവത്തിന് പിന്നില്‍ എബിവിപിയാണെന്ന് വിദ്യാര്‍ഥി സംഘടനയായ ഐസ ആരോപിച്ചു.

റോഡിലിറങ്ങിനിൽക്കാനോ സംസാരിക്കാനോ പോലും പറ്റാത്ത അവസ്ഥാണ് നിലനിൽക്കുന്നത് എന്ന് സംഭവത്തിന് ശേഷം ഇർഫാൻ ഹബീബ് പറഞ്ഞു.

Summary

attack against historian Prof. S. Irfan Habib at delhi university

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com