

അയോധ്യ: സരയൂ നദിയില്‍ റീല്‍ ഷൂട്ട് ചെയ്ത യുവതിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് അയോധ്യ പൊലീസ്. പിങ്ക് സല്‍വാര്‍ ധരിച്ച യുവതി 'ജീവന്‍ മേ ജാനേ ജാനാ' എന്ന ബോളിവുഡ് ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. പുണ്യനദിയായ സരയുവിനെ അനാദരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യവുമായി തീര്‍ഥാടകര്‍ രംഗത്തുവന്നത്.
ഇത്തരം സംഭവങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ആരാധനാലയങ്ങളില്‍ ഇത്തരം രീതികള്‍ അനുവദിക്കരുതെന്നും ഇവര്‍ പറയുന്നു. വിമര്‍ശനം ശക്തമായതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണത്തിനായി ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജിനെ ചുമതലപ്പെടുത്തിയതായി അയോധ്യ പൊലീസ് അറിയിച്ചു. മാസങ്ങള്‍ക്ക് മുന്‍പും സരയൂ നദി ഘട്ടില്‍ ഒരു പെണ്‍കുട്ടി നൃത്തം ചെയ്യുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രകോപനം സൃഷ്ടിച്ചിരുന്നു.
അടുത്തിടെയായി മെട്രോ ട്രെയിനുകളിലും റെയില്‍വേ പ്ലാറ്റ്ഫോമുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ആളുകള്‍ ഇത്തരത്തിലുള്ള ഡാന്‍സ് ചെയ്യുന്ന പ്രവണതകള്‍ ഏറി വരികയാണ്. ഇത്തരം പ്രവൃത്തികള്‍ പൊതുജനങ്ങള്‍ക്ക് അരോചകം ഉണ്ടാക്കുന്നതോടൊപ്പം, ചില സമയങ്ങളില്‍ അപകടസാധ്യത ഉണ്ടാക്കുകയും ചെയ്യും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates