പരമ്പരാഗത ചികിത്സയ്ക്ക് എത്തുന്ന വിദേശികൾക്ക് ആയുഷ് വിസ:  ചട്ടങ്ങളില്‍ ഭേ​ദ​ഗതി വരുത്തി കേന്ദ്രം

ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്കാണ് ആയുഷ് വിസ അനുവദിക്കുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡൽഹി: പരമ്പരാഗത ചികിത്സയ്ക്ക് എത്തുന്ന വിദേശികൾക്കായി ആയുഷ് വിസ അവതരിപ്പിച്ച് കേന്ദ്രം. പരമ്പരാഗത ചികിത്സയുടെ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്കാണ് ആയുഷ് വിസ അനുവദിക്കുക. 

ആയുഷ് ചികിത്സയ്ക്കായി വിദേശ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരാന്‍ സൗകര്യം നല്‍കുന്ന പ്രത്യേക വിസയാണിത്. 2019-ലെ വിസ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തിയാണ് പ്രത്യേക ആയുഷ് വിസ ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം അറിയിച്ചു. ചികിത്സാ മേഖലയിൽ ആയുഷ് വിസ വിഭാഗം സൃഷ്ടിച്ചത് സുപ്രധാന ചുവടുവെപ്പാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. 

ഇന്ത്യയിലെ പാരമ്പര്യ ചികിത്സ ഒരു ആഗോള പ്രതിഭാസമാക്കിമാറ്റാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ ഇത് സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു. ആയുഷ് ചികിത്സയ്ക്ക് ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്ക് പ്രത്യേക വിസ ഒരുക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഗുജറാത്തില്‍ നടന്ന ആഗോള ആയുഷ് നിക്ഷേപ സംഗമത്തില്‍ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Veeramani case
supreme court
election commission
Alwin Prakash Kunder
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com