ജാമ്യാപേക്ഷകളും മുന്‍കൂര്‍ ജാമ്യാപേക്ഷകളും രണ്ടുമാസത്തിനകം തീര്‍പ്പാക്കണം: സുപ്രീംകോടതി

വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബാധിക്കുന്ന അപേക്ഷകള്‍ വര്‍ഷങ്ങളോളം കെട്ടിക്കിടക്കാന്‍ പാടില്ല.
Supreme Court
Supreme Court file
Updated on
1 min read

ന്യൂഡല്‍ഹി: ജാമ്യാപേക്ഷകളും മുന്‍കൂര്‍ ജാമ്യപേക്ഷകളും രണ്ടുമാസത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിര്‍ദേശം. രാജ്യത്തെ എല്ലാ ഹൈക്കോടതികള്‍ക്കും ജില്ലാ, വിചാരണ കോടതികള്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്.

Supreme Court
തിക്കും തിരക്കും നിയന്ത്രണാതീതം; ഒഴുകിയെത്തിയത് ജനസാഗരം; ആവേശത്തുടക്കവുമായി വിജയ്

വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബാധിക്കുന്ന അപേക്ഷകള്‍ വര്‍ഷങ്ങളോളം കെട്ടിക്കിടക്കാന്‍ പാടില്ല. അതിനാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ തീരുമാനമെടുക്കണം, പരമാവധി രണ്ട് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണം.

Supreme Court
തെരുവുനായകള്‍ക്ക് പൊതുസ്ഥലത്ത് ഭക്ഷണം നല്‍കിയാല്‍ പതിനായിരം പിഴ

ദീര്‍ഘമായ കാലതാമസം നീതി നിഷേധിക്കുന്നതിന് തുല്യവും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും ജസ്റ്റിസുമാരായ ജെ.ബി.പര്‍ദിവാല, ആര്‍.മഹാദേവന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ജാമ്യാപേക്ഷ നല്‍കിയവര്‍ അനിശ്ചിതത്വത്തിന്റെ നിഴലിലാകരുത്. കാലതാമസം ക്രിമിനല്‍ നടപടിക്രമ നിയമത്തിന്റെ ലക്ഷ്യത്തെ നിരാശപ്പെടുത്തും, ജാമ്യാപേക്ഷകള്‍ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

Summary

Bail applications must be processed within two months, as per the Supreme Court's directive. This order aims to protect individual liberties and ensure timely justice across all High Courts, district courts, and trial courts in the country.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com