

ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ മദ്യപിച്ചെത്തുന്നവര്‍ക്ക് വിലക്ക്. ഒക്ടോബര്‍ 27ന് വൈകിട്ട് 4നു വില്ലുപുരം വിക്രവാണ്ടിയിലാണ് സമ്മേളനം നടക്കുന്നത്.
വിജയ്‌യുടെ നിര്‍ദേശപ്രകാരം ടി വി കെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരിയില്‍ നിന്നുള്ള മുന്‍ എം എല്‍ എയുമായ എന്‍ ആനന്ദാണ് ഇത്തരത്തില്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. മദ്യം കഴിച്ചാല്‍ പാര്‍ട്ടി അണികള്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്ന വനിതാ അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും മതിയായ സംരക്ഷണവും പിന്തുണയും നല്‍കണമെന്ന് ആനന്ദ് പാര്‍ട്ടി കേഡര്‍മാരോട് നിര്‍ദേശിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമ്മേളനത്തിന്റെ ഭാഗമായി എത്തുന്ന വാഹനങ്ങള്‍ മറ്റ് വാഹനങ്ങള്‍ക്ക് തടസമാകാതെ റോഡ് മര്യാദകള്‍ പാലിക്കാനും കേഡര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളില്‍ വേദിയിലെത്തുന്ന അണികള്‍ ബൈക്ക് സ്റ്റണ്ടുകളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശിച്ചിട്ടുണ്ട്.
സമ്മേളന സമയത്ത് ഡ്യൂട്ടിയിലെത്തുന്ന മെഡിക്കല്‍ ടീമിനും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ടിവികെ ഉപദേശകസംഘം അംഗങ്ങളോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം, സംസ്ഥാന ഭാരവാഹികള്‍, നയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കര്‍മപദ്ധതി എന്നിവ സംസ്ഥാന സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates