ടോള്‍ കടക്കാന്‍ 10 സെക്കന്‍ഡില്‍ താഴെ; ഓട്ടോമാറ്റിക് ഫാസ്ടാഗ് മാര്‍ച്ച് മുതല്‍; പോര്‍ട്ട് ചെയ്യാന്‍ 'വണ്‍ ടാഗ്'

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതുപോലെ നിലവിലെ ടോള്‍ ടാഗ് നിലനിര്‍ത്തി മറ്റൊരു ബാങ്കിലേക്ക് മാറാന്‍ കഴിയുമെന്നതാണ് നേട്ടം.
Barrier-free tolling across India by March 2027, says Nitin Gadkari
ഓട്ടോമാറ്റിക് ഫാസ്ടാഗ് മാര്‍ച്ച് മുതല്‍Center-Center-Chennai
Edited By:
Updated on
1 min read

മുംൈബ: അടുത്ത വര്‍ഷം മാര്‍ച്ചോടെ ദേശീയ പാതകളിലെ ടോള്‍പ്ലാസകള്‍ പൂര്‍ണമായും ഓട്ടോമാറ്റിക് ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ടോള്‍ കട്ടാകുന്നത് രാജ്യവ്യാപകമാകുന്നതോടെ കാത്തിരുപ്പ് ഒഴിവാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂര്‍ണതോതില്‍ പ്രാബല്യത്തിലാകുന്നതോടെ പ്രതിവര്‍ഷം പതിനായിരം കോടി രൂപ അധികമായി ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

'സീറോ സ്റ്റോപ്പേജ് ആണ് ഞങ്ങളുടെ ലക്ഷ്യം. ഫാസ്ടാഗും എഎന്‍പിആര്‍ (ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കോഗ്‌നിഷന്‍) ക്യാമറകളും ഉപയോഗിച്ച് പൂര്‍ണ്ണമായും ഡിജിറ്റലായതും തടസ്സങ്ങളില്ലാത്തതുമായ ടോള്‍ പിരിവ് സംവിധാനത്തിലേക്കാണ് ഞങ്ങള്‍ നീങ്ങുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ടോള്‍ പ്ലാസകളും എംഎല്‍എഫ്എഫ് (MLFF) സംവിധാനത്തിലേക്ക് മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഡിസംബറോടെ 60-70 ശതമാനം എംഎല്‍എഫ്എഫ് സംവിധാനം നിലവില്‍ വരും. അടുത്ത രണ്ടുമൂന്ന് മാസത്തിനുള്ളില്‍ എല്ലാ ടോള്‍ പ്ലാസകളിലും തടസ്സങ്ങളില്ലാത്ത ടോള്‍ സംവിധാനം ഉണ്ടാകും. ഇത് ടോള്‍ കടക്കാനുള്ള കാത്തിരിപ്പ് സമയം 10 സെക്കന്‍ഡില്‍ താഴെയായി കുറയ്ക്കും. നിലവില്‍ 12-15 ശതമാനമുള്ള പ്രവര്‍ത്തന, പരിപാലന ചെലവുകള്‍ ഇത് കൂടുതല്‍ കുറയ്ക്കും. ഇത് രണ്ടോ നാലോ ശതമാനമായി കുറയാന്‍ സാധ്യതയുണ്ട്, കൂടാതെ 6,000-7,000 കോടി രൂപയുടെ നേട്ടവും ഉണ്ടാകും,' നിതിന്‍ ഗഡ്കരി പറഞ്ഞു.

നിലവിലെ ഫാസ്ടാഗ് മാറ്റാതെ തന്നെ ഉപയോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് മാറ്റാന്‍ സഹായിക്കുന്ന വണ്‍ടാഗ് സംവിധാനവും സര്‍ക്കാര്‍ അവതരിപ്പിച്ചു. മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതുപോലെ നിലവിലെ ടോള്‍ ടാഗ് നിലനിര്‍ത്തി മറ്റൊരു ബാങ്കിലേക്ക് മാറാന്‍ കഴിയുമെന്നതാണ് നേട്ടം.

2014ലാണ് ഫാസ്ടാഗ് പരീക്ഷണാടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. 2021ല്‍ നിര്‍ബന്ധമാക്കി.

Summary

Barrier-free tolling across India by March 2027, says Nitin Gadkari

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com